---
title: "മദ്യ-മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ യുവ സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് "
english_title: "The youth community should wake up and act against the liquor and drug mafias"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/121618/the-youth-community-should-wake-up-and-act-against-the-liquor-and-drug-mafias"
published_at: "2023-06-11T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6485ec5054357_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# മദ്യ-മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ യുവ സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് 

> **Lead Summary:** **മേപ്പയ്യൂര്‍:** മദ്യ-മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ യുവ സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ പ്രസ്താവിച്ചു.

## Article Content

**മേപ്പയ്യൂര്‍:** മദ്യ-മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ യുവ സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ പ്രസ്താവിച്ചു.

എം.ഡി.എം.എ പോലുള്ള മാരക മയക്കുമരുന്നിന്ന് അടിമകളായി സംസ്ഥാനത്തുടനീളം എത്രയോ യുവാക്കളുടെ ജീവന്‍ നഷ്ടപ്പെട്ട് പോയിട്ടും അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുവാന്‍ യുവ സമൂഹം തയ്യാറാവത്തത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നരക്കോട് കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് വില്പനക്കെതിരെയും, വര്‍ദ്ധിച്ച് വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെയും യൂത്ത് ലീഗ് നേതൃത്വത്തില്‍ സാംസ്‌കാരിക, സാമൂഹ്യ, രാഷ്ട്രീയ മേഖലകളിലുള്ളവരെ ഉള്‍പ്പെടുത്തി നരക്കോട് സെന്ററില്‍ നടത്തിയ ജനകീയ ജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരിക്കെതിരെ ഒപ്പ് ശേഖരണവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. കെ.എന്‍ റസാഖ് അധ്യക്ഷനായി. കെ.എം.എ അസീസ് പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.

എ.വി.അബ്ദുല്ല, രമ്യ നരക്കോട്, ഫൈസല്‍ ചാവട്ട്, മുജീബ് കോമത്ത്, സഞ്ജയ് കൊഴുക്കല്ലൂര്‍, എന്‍.എം ദാമോദരന്‍, എം.കെ രാമചന്ദ്രന്‍, വി.പി ശിവദാസന്‍, എം.പി അജ്മല്‍, പി.ടി.ഷാഫി, റാമിഫ് അബ്ദുല്ല,അസ്‌നം മുബാറഖ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/121618/the-youth-community-should-wake-up-and-act-against-the-liquor-and-drug-mafias)