---
title: "ഉന്നത വിജയികള്‍ക്ക് അനുമോദനവുമായി മുസ്ലിം യൂത്ത് ലീഗും എംഎസ്എഫ് വാളൂര്‍ ശാഖയും "
english_title: "Muslim Youth League and MSF Walur branch felicitated the top winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/121626/muslim-youth-league-and-msf-walur-branch-felicitated-the-top-winners"
published_at: "2023-06-11T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6485f338b5b4a_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ഉന്നത വിജയികള്‍ക്ക് അനുമോദനവുമായി മുസ്ലിം യൂത്ത് ലീഗും എംഎസ്എഫ് വാളൂര്‍ ശാഖയും 

> **Lead Summary:** **പേരാമ്പ്ര:** മുസ്ലിം യൂത്ത് ലീഗും എംഎസ്എഫ് വാളൂര്‍ ശാഖയും സംയുക്തമായി എസ്എസ്എല്‍സി,പ്ലസ് ടു വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പേരാമ്പ്ര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** മുസ്ലിം യൂത്ത് ലീഗും എംഎസ്എഫ് വാളൂര്‍ ശാഖയും സംയുക്തമായി എസ്എസ്എല്‍സി,പ്ലസ് ടു വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പേരാമ്പ്ര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് കരിയര്‍ ഗൈഡന്‍സ് & മോട്ടിവേഷന്‍ ക്ലാസ് പ്രമുഖ കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ റഊഫ് എളേറ്റില്‍ ക്ലാസ് എടുത്തു.

ചടങ്ങില്‍ കുവൈറ്റ് നാഷണല്‍ കമ്മറ്റി ജന:സെക്ര എം.കെ റസാഖ് സാഹിബ്, മുസ്ലിം ലീഗ് ജില്ലാ കൗണ്‍സിലര്‍ ടി.പി നാസര്‍ സാഹിബ്, ശാഖ മുസ്ലിം ലീഗ് ജന:സെക്ര ബഷീര്‍ പി, കുഞ്ഞബ്ദുള്ള വി, കെ.പി അബ്ദുള്ള, പോക്കര്‍ സാഹിബ്, റിയാസ് വി, നൗഫല്‍ എം .ടി, കെ.എം മോയ്തി സാഹിബ്, യൂസഫ് എം.സി, മുനീര്‍ ഇ.കെ, പി.സി.എ റഹ്മാന്‍, സി.എച് മുഹമ്മദ്, അംബ്രാസ് കെ.പി, നാഫിഹ്, ജാസിം റിഥുവാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മുസ്ലിം യൂത്ത് ലീഗ് ശാഖ പ്രസിഡന്റ് എന്‍.കെ ഹബീബ് അധ്യക്ഷനായി. പരിപാടിയില്‍ എംഎസ്എഫ് സെക്രട്ടറി റുമൈസ് സ്വാഗതവും മുസ്ലിം യൂത്ത് ലീഗ് ട്രെഷറര്‍ നസീം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/121626/muslim-youth-league-and-msf-walur-branch-felicitated-the-top-winners)