---
title: "ധീര ജവാന്‍മാര്‍ക്ക് ആദരവും ശിഹാബ് തങ്ങള്‍ അനുസ്മരണവും "
english_title: "Tribute to brave jawans and commemoration of Shihab Thangal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/121679/tribute-to-brave-jawans-and-commemoration-of-shihab-thangal"
published_at: "2023-06-12T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64869a9329784_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ധീര ജവാന്‍മാര്‍ക്ക് ആദരവും ശിഹാബ് തങ്ങള്‍ അനുസ്മരണവും 

> **Lead Summary:** **അരിക്കുളം: **ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ തറമ്മല്‍ അങ്ങാടിയുടെ നേതൃത്തതില്‍ രാജ്യത്തെ സേവിച്ച് റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്ന ധീരജവാന്‍മാര്‍ക്ക് ആദരവും ശിഹാബ് തങ്ങള്‍ അനുസ്മരണവും ഉന്നത വിജയം നേടിയ വിദ്യര്‍ത്ഥികള്‍ക്ക് അനുമോദനവും നടത്തി.

## Article Content

**അരിക്കുളം: **ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ തറമ്മല്‍ അങ്ങാടിയുടെ നേതൃത്തതില്‍ രാജ്യത്തെ സേവിച്ച് റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്ന ധീരജവാന്‍മാര്‍ക്ക് ആദരവും ശിഹാബ് തങ്ങള്‍ അനുസ്മരണവും ഉന്നത വിജയം നേടിയ വിദ്യര്‍ത്ഥികള്‍ക്ക് അനുമോദനവും നടത്തി.

പി.എം വിശ്വനാഥന്‍, സി രാമദാസ്, ഒ ശ്രീജയന്‍, കെ ചന്ദ്രന്‍, ടി.പി സന്തോഷ്, കെ രഞ്ജീത്ത് എന്നി ജവാന്‍മാരെയാണ് ആദരിച്ചത്.

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. ടി. അബ്ദുല്‍ സലാം അദ്ധ്യക്ഷനായി.

മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് പി.സി സിറാജ് ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ഇ.കെ അഹമ്മദ് മൗലവി, വടക്കയില്‍ ബഷീര്‍, കെ.എം അബ്ദുല്‍ സലാം, പി.ഹംസ മൗലവി, അമ്മത് പൊയിലങ്ങല്‍, ഇ.കെ ബഷീര്‍, ടി.സിറാജ്, മുഹമ്മദ് നൗഫല്‍, റാസീന്‍ മാണിക്കോത്ത്, ശുഹൈബ് തറമ്മല്‍, ഇ.കെ കാസീം, ഷഫീഖ് കുനിക്കാട്ട്, സീനത്ത് വടക്കയില്‍, സുഹറ രയരോത്ത് എന്നിവര്‍ സംസാരിച്ചു.

എന്‍.കെ അഷ്‌റഫ് സ്വാഗതവും കെ.കെ മനാഫ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/121679/tribute-to-brave-jawans-and-commemoration-of-shihab-thangal)