---
title: "പേരാമ്പ്ര ഹയര്‍സെക്കണ്ടറി മാതൃകയെന്ന് മന്ത്രി വി. ശിവന്‍കുട്ടി "
english_title: " Perambra Higher Secondary model Minister V. Shivankutty"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/121812/perambra-higher-secondary-model-minister-v-shivankutty"
published_at: "2023-06-12T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486fccccbdb8_1_suu.jpg"
keywords: []
---

# പേരാമ്പ്ര ഹയര്‍സെക്കണ്ടറി മാതൃകയെന്ന് മന്ത്രി വി. ശിവന്‍കുട്ടി 

> **Lead Summary:** **പേരാമ്പ്ര **: സ്‌ക്കൂള്‍ കെട്ടിട നവീകരണത്തിന്റെ ഭാഗമായി ലിഫ്റ്റ് സൗകര്യം കൂടി ഏര്‍പ്പെടുത്തിയത് വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും സൗകര്യപ്രദമായി മാറിയെന്നും ലിഫ്റ്റ് സംവിധാനം ഒരുക്കിയത് സംസ്ഥാനത്ത് തന്നെ അപൂര്‍വ്വമാണെന്നും വിദ്യാലയ മാനേജ്‌മെന്റിന്റെ പ്രവര്‍ത്തനം മാതൃകയാണെന്നും വിദ്യാഭ്യാസ വകുപ്പ്മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

## Article Content

**പേരാമ്പ്ര **: സ്‌ക്കൂള്‍ കെട്ടിട നവീകരണത്തിന്റെ ഭാഗമായി ലിഫ്റ്റ് സൗകര്യം കൂടി ഏര്‍പ്പെടുത്തിയത് വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും സൗകര്യപ്രദമായി മാറിയെന്നും ലിഫ്റ്റ് സംവിധാനം ഒരുക്കിയത് സംസ്ഥാനത്ത് തന്നെ അപൂര്‍വ്വമാണെന്നും വിദ്യാലയ മാനേജ്‌മെന്റിന്റെ പ്രവര്‍ത്തനം മാതൃകയാണെന്നും വിദ്യാഭ്യാസ വകുപ്പ്മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ പുതുതായി ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വിദ്യാര്‍ത്ഥി തന്റെ വിദ്യാലയത്തില്‍ ലിഫ്റ്റ് സ്ഥാപിക്കാനാവശ്യമായ ഇടപെടല്‍ മന്ത്രി നടത്തണമെന്നാവശ്യപ്പെട്ട് തനിക്ക് നിവേദനം നല്‍കിയ കാര്യവും മന്ത്രി അനുസ്മരിച്ചു.

എയ്ഡഡ് വിദ്യാലയങ്ങളോട് സര്‍ക്കാരിന് ചിറ്റമ്മ നയമല്ലെന്നും സര്‍ക്കാര്‍ - എയ്ഡഡ് വിദ്യാലയങ്ങളെ ഒരേ രീതിയിലാണ് കാണുന്നതെന്നും മലബാര്‍ മേഖലയില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ച് എയ്ഡഡ് മേഖലയില്‍ ഉള്‍പ്പെടെ കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി.കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിന്റെ 75 ാം വാര്‍ഷികാഘോഷം കെ. മുരളീധരന്‍ എംപിയും, സ്‌ക്കൂള്‍ മൈതാനത്തിന്റെ നവീകരണ പ്രവര്‍ത്തി ടി.പി. രാമകൃഷ്ണന്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്തു. സ്‌ക്കൂള്‍ മാനേജ്‌മെന്റ് സെക്രട്ടറി എം. അജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എന്‍.പി. ബാബു, ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  എന്‍.ടി. ഷിജിത്ത്, ജില്ല പഞ്ചായത്തംഗം സി.എം. ബാബു, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. ലിസി, ഗ്രാമപഞ്ചായത്തംഗങ്ങളായ സി.എം. സജു, അര്‍ജ്ജുന്‍ കറ്റയാട്ട്,

കോഴിക്കോട് ആര്‍ഡിഡി എം. സന്തോഷ് കുമാര്‍, ഡിഇഒ ഇന്‍ ചാര്‍ജ്ജ് കെ. ഷൗക്കത്തലി, മുന്‍ എംഎല്‍എ എ.കെ. പത്മനാഭന്‍, രാജന്‍ മരുതേരി, സി.പി.എ. അസീസ്, രാഗേഷ് തറമ്മല്‍, യൂസഫ് കോറോത്ത്, ആര്‍.എം. രവീന്ദ്രന്‍, ശ്രീധരന്‍ മുതുവണ്ണാച്ച, സഫ മജീദ്, കെ.ടി. രാമചന്ദ്രന്‍, മനോജ് ആവള, കെ.പി. ആലിക്കുട്ടി, ടി.കെ. ബാലഗോപാലന്‍, എംടി. അഷറഫ്, പ്രദീപ് മാമ്പള്ളി, ടി.ടി. കുഞ്ഞമ്മദ്, പിടിഎ വൈസ് പ്രസിഡന്റ് സ്‌നേഹ സത്യന്‍ എന്നിവര്‍ സംസാരിച്ചു.

പിടിഎ പ്രസിഡന്റ്  ആര്‍.കെ. രജീഷ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രിന്‍സിപ്പാള്‍ കെ. നിഷിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/121812/perambra-higher-secondary-model-minister-v-shivankutty)