---
title: "കിഴക്കന്‍ പേരാമ്പ്രയില്‍ പാസഞ്ചേഴ്‌സ് അസ്സോഷിയേഷന്‍ രൂപീകരിച്ചു "
english_title: "Passengers Association formed in East Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/121871/passengers-association-formed-in-east-perambra"
published_at: "2023-06-12T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6487393dec2f2_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കിഴക്കന്‍ പേരാമ്പ്രയില്‍ പാസഞ്ചേഴ്‌സ് അസ്സോഷിയേഷന്‍ രൂപീകരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര-താനികണ്ടി-കിഴക്കന്‍ പേരാമ്പ്ര-ചക്കിട്ടപാറ-പെരുവണ്ണാമൂഴി വരെയുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി കിഴക്കന്‍ പേരാമ്പ്രയില്‍ പാസഞ്ചേഴ്‌സ് അസ്സോഷിയേഷന്‍ രൂപീകരിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര-താനികണ്ടി-കിഴക്കന്‍ പേരാമ്പ്ര-ചക്കിട്ടപാറ-പെരുവണ്ണാമൂഴി വരെയുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി കിഴക്കന്‍ പേരാമ്പ്രയില്‍ പാസഞ്ചേഴ്‌സ് അസ്സോഷിയേഷന്‍ രൂപീകരിച്ചു.

ഒരു കെഎസ്ആര്‍ടിസി ഉള്‍പ്പെടെ ഏഴ് ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്ന ഈ റൂട്ടില്‍ റോഡ് തകര്‍ന്നതോടെയാണ് ബസ്സുകളുടെ ഓട്ടം നിലച്ചത്.

ഇതോടെ യാത്രാ ക്ലേശം രൂക്ഷമായി. പേരാമ്പ്ര താനികണ്ടി (കിഴക്കന്‍ പേരാമ്പ്ര ) റൂട്ടില്‍ ബസ്സുകളുടെ അഭാവം മൂലം വിദ്യാര്‍ത്ഥികളും മറ്റു യാത്രകാരും ബുദ്ധിമുട്ട് നേരിട്ട് കൊണ്ടിരിക്കുകയാണ്.

സ്‌കൂള്‍ തുറന്ന സമയം ആയത് കൊണ്ട് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ എത്താന്‍ ദിനം പ്രതി ചുരുങ്ങിയത് 40 രൂപയോളം ചിലവ് വരുന്നുണ്ട്.

സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് അത് വലിയ ഒരു തുക തന്നെയാണ്. നിലവില്‍ പെര്‍മിറ്റ് ഉള്ള ബസ് റൂട്ടുകളില്‍ കൃത്യമായി ഓടി തുടങ്ങിയാല്‍ 40 രൂപയില്‍ നിന്നും 6 രൂപ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് ചിലവ് വരൂ.

അത് പോലെ തന്നെ ദൂര സ്ഥലങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 6 മണിക്ക് ശേഷം യാത്ര അസൗകര്യത്തിന് ഒരു പരിഹാരമാകുകയും ചെയ്യും.

ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി എം.എല്‍.എയ്ക്കും, ആര്‍ടിഒയ്ക്കും നിവേദനം നല്‍കാന്‍ യോഗം തീരുമാനിച്ചു. 42 ഓളം പേര്‍ പങ്കടുത്ത യോഗത്തില്‍ 17 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.

ഭാരവാഹികളായി കെ.കെ.രഘുനാഥന്‍ കുട്ടിക്കുന്ന് (പ്രസി.), ടി.പി പ്രഭാകരന്‍, ബാബു കാളംകുളം, എന്‍.പി.നാരായണന്‍(വൈ: പ്രസി), കെ.കെ. ഇബ്രായി(സെക്രട്ടറി), ശശി കിഴക്കന്‍ പേരാമ്പ്ര, കെ.സി. ബാബുരാജ് (ജോ.സെക്രട്ടറി ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/121871/passengers-association-formed-in-east-perambra)