---
title: "സ്‌കൂള്‍ കെട്ടിടോദ്ഘാടനത്തിന് വേറിട്ട ഉപഹാരവുമായി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ "
english_title: "Alumni with a special gift for the inauguration of the school building"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/121879/alumni-with-a-special-gift-for-the-inauguration-of-the-school-building"
published_at: "2023-06-12T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64873df70a2dc_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# സ്‌കൂള്‍ കെട്ടിടോദ്ഘാടനത്തിന് വേറിട്ട ഉപഹാരവുമായി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 75ാം വാര്‍ഷികാഘോഷത്തിന്റേയും പുതുതായി പണിതീര്‍ത്ത കെട്ടിടങ്ങളുടേയും ഉദ്ഘാടനം നടക്കുന്ന വേദിയില്‍ വച്ച് മുഖ്യാതിഥിയായ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിക്ക് 1986 എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ വേറിട്ട ഉപഹാരം നല്‍കി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 75ാം വാര്‍ഷികാഘോഷത്തിന്റേയും പുതുതായി പണിതീര്‍ത്ത കെട്ടിടങ്ങളുടേയും ഉദ്ഘാടനം നടക്കുന്ന വേദിയില്‍ വച്ച് മുഖ്യാതിഥിയായ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിക്ക് 1986 എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ വേറിട്ട ഉപഹാരം നല്‍കി.

ബാച്ചിലെ തന്നെ അംഗമായ ചിത്രകൂടം ബഷീര്‍ വരച്ച മനോഹരമായ മന്ത്രിയുടെ തന്നെ രേഖാചിത്രമാണ് വേദിയില്‍ വച്ച് ബാച്ച് ചെയര്‍മാന്‍ മനോജ് പി.യും സഹപ്രവര്‍ത്തകരായ അനിത, രാജേന്ദ്രന്‍, ഷാജി സി.പി, സുധീഷ് എന്‍.പി, ശ്രീധരന്‍ എ.സി എന്നിവര്‍ ചേര്‍ന്ന് വിദ്യാഭ്യാസ മന്ത്രിക്ക് ഉപഹാരം കൈമാറിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/121879/alumni-with-a-special-gift-for-the-inauguration-of-the-school-building)