---
title: "ഉന്നത വിജയികളെ അനുമോദിച്ച് കായണ്ണ ബസാറിലെ ചങ്ങാതി കൂട്ടം വാട്‌സാപ്പ് കൂട്ടായ്മ "
english_title: "Friends group whatsapp group in Kayanna Bazaar congratulating top winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/121886/friends-group-whatsapp-group-in-kayanna-bazaar-congratulating-top-winners"
published_at: "2023-06-12T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648744b70f588_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ഉന്നത വിജയികളെ അനുമോദിച്ച് കായണ്ണ ബസാറിലെ ചങ്ങാതി കൂട്ടം വാട്‌സാപ്പ് കൂട്ടായ്മ 

> **Lead Summary:** **കായണ്ണ: **ചങ്ങാതി കൂട്ടം കായണ്ണ ബസാര്‍ വാട്‌സാപ്പ് കൂട്ടായ്മ കുടുംബ സംഗമവും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളെ ആദരിക്കുകയും ചെയ്തു.

## Article Content

**കായണ്ണ: **ചങ്ങാതി കൂട്ടം കായണ്ണ ബസാര്‍ വാട്‌സാപ്പ് കൂട്ടായ്മ കുടുംബ സംഗമവും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളെ ആദരിക്കുകയും ചെയ്തു.

കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശശി സംഗമം ഉദ്ഘാടനം ചെയ്തു. എ.സി.സി.എ പരീക്ഷയില്‍ ഉന്നത വിജയം നേടിയ ആദിത്യ എം. ജ്യോതി, പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് വാങ്ങിയ ആദിന എം. ജ്യോതി, സനയു സന്തോഷ്, എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഫുള്‍ എ പ്ലസ് വാങ്ങിയ മുഹമ്മദ് ഷിയാന്‍. എം.സി എന്നിവരെ ആദരിച്ചു.

കെ. രമേശന്‍, ഇ.സി. നാസര്‍, വി.പി. സന്തോഷ്, സി.എം. ഗോപി, ചന്ദ്രന്‍ തറവട്ടത്ത്, ഷീജ സന്തോഷ്, മൈമൂന ബഷീര്‍, ഷഫീന. എം.സി. ആദിത്യ. എം. ജ്യോതി എന്നിവര്‍ സംസാരിച്ചു. സി.കെ. ജ്യോതി കായണ്ണ സ്വാഗതവും ബഷീര്‍ നമ്പ്രത്തുമ്മല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/121886/friends-group-whatsapp-group-in-kayanna-bazaar-congratulating-top-winners)