---
title: "റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ പഞ്ചായത്ത് ഭരണ സമിതിയുടെ മൗനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് "
english_title: "The silence of the Panchayat Bharana Samiti against the deplorable condition of the road is a challenge to the people"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/121891/the-silence-of-the-panchayat-bharana-samiti-against-the-deplorable-condition-of-the-road-is-a-challenge-to-the-people"
published_at: "2023-06-12T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64874c9d05751_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ പഞ്ചായത്ത് ഭരണ സമിതിയുടെ മൗനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര പട്ടണത്തിന്റെ ഹൃദയഭാഗത്തെ റോഡ് കാല്‍നടയാത്രക്ക് പോലും യോഗ്യമല്ലാത്ത രീതിയിലേക്ക് മാറിയിട്ടും പഞ്ചായത്ത് ഭരണ സമിതി റോഡ് ഗതാഗത യോഗ്യമാക്കാത്തത് പേരാമ്പ്രയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി. ജെ.പി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് തറമല്‍ രാഗേഷ് ആരോപിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര പട്ടണത്തിന്റെ ഹൃദയഭാഗത്തെ റോഡ് കാല്‍നടയാത്രക്ക് പോലും യോഗ്യമല്ലാത്ത രീതിയിലേക്ക് മാറിയിട്ടും പഞ്ചായത്ത് ഭരണ സമിതി റോഡ് ഗതാഗത യോഗ്യമാക്കാത്തത് പേരാമ്പ്രയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി. ജെ.പി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് തറമല്‍ രാഗേഷ് ആരോപിച്ചു.

ബി.ജെ.പി പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഓഫീസ്, ഗവ: യു.പി സ്‌കൂള്‍ ,പോലീസ് സ്റ്റേഷന്‍ തുടങ്ങിയ സ്ഥലത്തേക്ക് പോകാനുള്ള ഏക മാര്‍ഗ്ഗമായ ഈ റോഡ് പൈപ്പ് ഇടാന്‍ വേണ്ടി കീറിയതിന്റെ പേരില്‍ നടക്കാന്‍ പറ്റാത്ത സ്ഥിതിയിലായിട്ട് ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.

രണ്ടു ദിവസത്തിനുള്ളില്‍ റോഡ് പണി തീര്‍ത്തില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസ് ഉപരോധമുള്‍പ്പടെയുള്ള സമര പരിപാടിക്ക് ബി.ജെ.പി നേത്യത്ത്വം നല്‍കുമെന്നും രാഗേഷ് പറഞ്ഞു.

കെ.പി പ്രസൂണ്‍ അദ്ധ്യക്ഷനായി. കെ.എം സുധാകരന്‍, മമ്മിളി വേണു, കെ.കെ. സജീവന്‍ ,എം.ജി.വേണു, ഏ.കെ ജയസേനന്‍, ദീപേഷ് കുണ്ടുംകര, കെ.കെ. സത്യന്‍, പി.എം സുരേഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/121891/the-silence-of-the-panchayat-bharana-samiti-against-the-deplorable-condition-of-the-road-is-a-challenge-to-the-people)