---
title: "ശാന്തി കുവൈത്ത് ചാപ്റ്റര്‍ ടീം ചക്കിട്ടപാറ ശാന്തി പാലിയേറ്റിവിന് ആംബുലന്‍സ് കൈമാറി "
english_title: "Shanthi Kuwait Chapter team hands over ambulance to Chakkittapara Shanthi Palliative"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/121973/shanthi-kuwait-chapter-team-hands-over-ambulance-to-chakkittapara-shanthi-palliative"
published_at: "2023-06-13T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648800d6a758e_1_ambu.jpg"
keywords: []
---

# ശാന്തി കുവൈത്ത് ചാപ്റ്റര്‍ ടീം ചക്കിട്ടപാറ ശാന്തി പാലിയേറ്റിവിന് ആംബുലന്‍സ് കൈമാറി 

> **Lead Summary:** ** ചക്കിട്ടപാറ: **ശാന്തി കുവൈയ്ത്ത് ചാപ്റ്റര്‍ ടീം ചക്കിട്ടപാറ ശാന്തി പാലിയേറ്റിവിന് രോഗികളെ കൊണ്ടുപോകാന്‍ ആമ്പുലന്‍സ് കൈമാറി.

## Article Content

** ചക്കിട്ടപാറ: **ശാന്തി കുവൈയ്ത്ത് ചാപ്റ്റര്‍ ടീം ചക്കിട്ടപാറ ശാന്തി പാലിയേറ്റിവിന് രോഗികളെ കൊണ്ടുപോകാന്‍ ആമ്പുലന്‍സ് കൈമാറി.

കഴിഞ്ഞ 16 വര്‍ഷമായി ചക്കിട്ടപാറയില്‍ സാന്ത്വന പരിചരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ശാന്തി പെയിന്‍ ആന്റ് പാലിയേററീവ് സമീപപ്രദേശത്തെ കിടപ്പിലായ രോഗികള്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിച്ചു വരുകയാണ്.

ശാന്തി കുവൈത്ത് ചാപ്റ്റര്‍ ടീം നല്‍കിയ ആംബുലന്‍സിന്റ താക്കോല്‍ദാനം ശാന്തി പാലിയേറ്റിവ് പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഷീജ ശശി ഫ്‌ലാഗ് ഓഫ് കര്‍മം നിര്‍വ്വഹിച്ചു.

ചക്കിട്ടപാറ ശാന്തി പാലിറേറ്റീവ് പ്രസിഡന്റ്  ബോബി ഓസ്റ്റിന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സാജന്‍ മഞ്ഞക്കുന്നേല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഡോ. സി.കെ. വിനോദ് മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മററി ചെയര്‍മാന്‍ ശ്രീജിത്ത്, ബേബി കാപ്പുകാട്ടില്‍, വി.വി. വിശ്വന്‍, അമ്മദ് പെരിഞ്ചേരി, രാജന്‍ വര്‍ക്കി, പി.പി. രഘുനാഥ്, ശ്രീധരന്‍ പെരുവണ്ണാമൂഴി, മൂസ കേളോത് , ബാബു പള്ളിത്താഴത് , ബെന്നി കാരിതടത്തില്‍ എന്നിവര്‍  സംസാരിച്ചു.

ശാന്തി കുവൈത്ത് ചാപ്റ്റര്‍ പ്രസിഡന്റ്  ബിജു തടത്തില്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ശാന്തി പാലിയേറ്റീവ് സെക്രട്ടറി നോബി കുമ്പുക്കല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/121973/shanthi-kuwait-chapter-team-hands-over-ambulance-to-chakkittapara-shanthi-palliative)