---
title: "നരയംകുളം ജീവനം എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി പ്രതിഭാ സംഗമം സംഘടിപ്പിച്ചു "
english_title: "Narayamkulam Jeevanam Educational and Charitable Society organized Pratibha Sangam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/121992/narayamkulam-jeevanam-educational-and-charitable-society-organized-pratibha-sangam"
published_at: "2023-06-13T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648808f279141_1_psm1.jpg"
keywords: []
---

# നരയംകുളം ജീവനം എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി പ്രതിഭാ സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര :** നരയംകുളം ജീവനം എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമം ഗായിക പാര്‍വണ അഭിലാഷ് ഉദ്ഘാടനം ചെയ്തു. കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് അംഗം ടി.പി. ഉഷ അധ്യക്ഷത വഹിച്ചു.

## Article Content

** പേരാമ്പ്ര :** നരയംകുളം ജീവനം എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമം ഗായിക പാര്‍വണ അഭിലാഷ് ഉദ്ഘാടനം ചെയ്തു. കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് അംഗം ടി.പി. ഉഷ അധ്യക്ഷത വഹിച്ചു.

നരയംകുളം എയുപി സ്‌കൂള്‍ റിട്ട: അധ്യാപകരായ എം.കെ. രാധ, ലീലാകുമാരി എന്നിവര്‍ പ്രതിഭകള്‍ക്ക് ഉപഹാര സമര്‍പണം നടത്തി. സൈക്കോളജിസ്റ്റും ബിഹേവിയറല്‍ ട്രെയ്‌നറുമായ ആരതി ഭദ്ര വ്യക്തിത്വ വികസന ക്ലാസെടുത്തു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംഎ ഇംഗ്ലീഷില്‍ ഒന്നാം റാങ്ക് നേടിയ അഭിരാമി പാട്ടുപുരക്കണ്ടി മുഖ്യാതിഥിയായിരുന്നു. വിശിഷ്ടാതിഥികളെ സൊസൈറ്റി ഭാരവാഹികളുമായ ടി.പി. ബലറാം, സി.എച്ച്. ഗോപാലന്‍കുട്ടി എന്നിവര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

നരയംകുളം രണ്ടാം വാര്‍ഡിലെ എസ്എസ്എല്‍സി, പ്ലസ് ടു വിജയികളേയും മറ്റ് വിദ്യാര്‍ത്ഥി പ്രതിഭകളുമായ 43 പേരെയും ചടങ്ങില്‍ അനുമോദിച്ചു.

എഡിഎസ് ചെയര്‍ പേഴ്‌സണ്‍ എ.കെ. ലിഷ, മംഗലശ്ശേരി ഗോവിന്ദന്‍, ഷീന ജയന്ത്, അജ്ഞന ഇല്ലത്ത്, പി.എം. ഹരിനന്ദന, സ്‌നേഹ തീര്‍ത്ഥ പുവ്വലത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/121992/narayamkulam-jeevanam-educational-and-charitable-society-organized-pratibha-sangam)