---
title: "പേരാമ്പ്രയിൽ തീ അണക്കൽ ശ്രമം തുടരുന്നു"
english_title: "trying t un firing in Perambra town"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/122185/trying-t-un-firing-in-perambra-town"
published_at: "2023-06-14T00:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6488bf822d8e3_Screenshot_2023-06-14-00-35-28-10_7352322957d4404136654ef4adb64504.jpg"
keywords: []
---

# പേരാമ്പ്രയിൽ തീ അണക്കൽ ശ്രമം തുടരുന്നു

> **Lead Summary:**  **പേരാമ്പ്ര** : ഇന്നലെ അർദ്ധരാത്രിയോടെ പേരാമ്പ പട്ടണത്തിലുണ്ടായ അഗ്നിബാധ തുടരുന്നു. ആറ് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണക്കാനുളള ശ്രമം തുടരുകയാണ്.

## Article Content

 **പേരാമ്പ്ര** : ഇന്നലെ അർദ്ധരാത്രിയോടെ പേരാമ്പ പട്ടണത്തിലുണ്ടായ അഗ്നിബാധ തുടരുന്നു. ആറ് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണക്കാനുളള ശ്രമം തുടരുകയാണ്.

പേരാമ്പ്രയിലെതിന് പുറമേ നാദാപുരം വടകര, താമരശ്ശേരി, കൊയിലാണ്ടി എന്നിവിടങ്ങളിൽ നിന്നും ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണക്കാനും മറ്റ് കെട്ടിടങ്ങളിലേക്ക് പകരാതിരിക്കാനുമുള്ള തീവ്രശ്രമം തുടരുകയാണ്.

എങ്കിലും ആളിക്കത്തുന്നത് തുടരുന്നു. കോഴിക്കോട് നിന്ന് കൂടുതൽ യൂണിറ്റുകൾ ഇവിടേക്ക് തിരിച്ചിട്ടുണ്ട്. . പേരാമ്പ്ര ജംഗ്ഷന് സമീപമുള്ള ബാദുഷ ട്രേഡേഴ്സിനാണ് തീ പിടിച്ചത്.

ട്രാഫിക് സ്റ്റേഷന് മുൻവശത്തായി പ്രവർത്തിക്കുന്ന ബാദുഷ ബാദുഷ ട്രേഡേഴ്സിന്റെ രണ്ടാം നിലയിലാണ് വൻ തീപിടുത്തം ഉണ്ടായിരിക്കുന്നത്.

ഇന്നർ മാർക്കറ്റിലെ മാലിന്യ കൂമ്പാരത്തിൽ നിന്നാണ് തീ പടർന്നതെന്ന് കരുതുന്നു.

ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് കെട്ടിടത്തിൽ തീ ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്. തീപിടിച്ച കെട്ടിടത്തിന്റെ സമീപത്ത് ഇരുവശത്തായും തുണിക്കടകളാണുള്ളത്.

തീ പടരാതിരിക്കാൻ അഗ്നി രക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് ശ്രമം നടന്നുകയാണ്

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/122185/trying-t-un-firing-in-perambra-town)