---
title: "പേരാമ്പ്രയിലെ അഗ്നിബാധ; തീ നിയന്ത്രണ വിധേയം"
english_title: "Badusha traders Perambra firing under controlled"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/122186/badusha-traders-perambra-firing-under-controlled"
published_at: "2023-06-14T00:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6488c3b1c353c_IMG_20230614_005925.jpg"
keywords: []
---

# പേരാമ്പ്രയിലെ അഗ്നിബാധ; തീ നിയന്ത്രണ വിധേയം

> **Lead Summary:**  **പേരാമ്പ്ര** : പേരാമ്പ്ര പട്ടണത്തിലെ ബാദുഷ ട്രേഡേഴ്സിലുണ്ടായ അഗ്നിബാധ നിയന്ത്രണ വിധേയം.

## Article Content

 **പേരാമ്പ്ര** : പേരാമ്പ്ര പട്ടണത്തിലെ ബാദുഷ ട്രേഡേഴ്സിലുണ്ടായ അഗ്നിബാധ നിയന്ത്രണ വിധേയം.

ആറ് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ അല്പമെങ്കിലും അണക്കാൻ കഴിഞ്ഞത്.

പേരാമ്പ്രക്ക് പുറമേ നാദാപുരം വടകര, താമരശ്ശേരി, കൊയിലാണ്ടി എന്നിവിടങ്ങളിൽ നിന്നും ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി നടത്തിയ പരിശ്രമത്തിൽ ബാദുഷ ട്രേഡേഴ്സിലെ തീ അണക്കാൻ കഴിഞ്ഞു.

മറ്റ് കെട്ടിടങ്ങളിലേക്ക് പകരാതിരിക്കാനുമുള്ള തീവ്രശ്രമം തുടരുകയാണ്. ഇന്നർ മാർക്കറ്റിലെ മാലിന്യ കൂമ്പാരത്തിലെ തീ പൂർണ്ണമായും അണക്കാൻ കഴിഞ്ഞിട്ടില്ല.അതിനുള്ള ശ്രമം തുടരുകയാണ്.

തീപിടുത്തമുണ്ടായ ബാദുഷയുടെ ഉള്ളിൽ കടന്ന അഗ്നി രക്ഷാ സേന സ്ഥാപനത്തിനുള്ളിലെ തീ പൂർണ്ണമായും അണച്ചു കഴിഞ്ഞു.

പേരാമ്പ്ര ജംഗ്ഷന് സമീപമുള്ള ബാദുഷ ട്രേഡേഴ്സിനാണ് ഇന്നലെ അർദ്ധരാത്രി 11 മണിയോടെ തീ പിടിച്ചത്. ട്രാഫിക് സ്റ്റേഷന് മുൻവശത്തായി പ്രവർത്തിക്കുന്ന ബാദുഷ ബാദുഷ ട്രേഡേഴ്സിന്റെ രണ്ടാം നിലയിലാണ് വൻ തീപിടുത്തം ആദ്യം കാണുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/122186/badusha-traders-perambra-firing-under-controlled)