---
title: "എംഎല്‍എ റവന്യൂ വകുപ്പ് മന്ത്രിക്ക് കത്ത് അയച്ചു "
english_title: "The MLA has sent a letter to the Revenue Department Minister at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/122249/the-mla-has-sent-a-letter-to-the-revenue-department-minister-at-perambra"
published_at: "2023-06-14T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64895717acb83_1_kt.jpg"
keywords: []
---

# എംഎല്‍എ റവന്യൂ വകുപ്പ് മന്ത്രിക്ക് കത്ത് അയച്ചു 

> **Lead Summary:** **പേരാമ്പ്ര : **എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് കത്ത് അയച്ചു.

## Article Content

**പേരാമ്പ്ര : **എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് കത്ത് അയച്ചു.

പേരാമ്പ്ര പട്ടണത്തിലെ പൊലീസ് സ്റ്റേഷന് സമീപത്തു പ്രവര്‍ത്തിക്കുന്ന ബാദുഷ ട്രേഡേഴ്‌സിന്റെ രണ്ടു സ്ഥാപനങ്ങളില്‍ 13.6.23 ന് രാത്രി തീ പടര്‍ന്നു വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുകയുണ്ടായിയെന്നും പേരാമ്പ്രയിലും പരിസരത്തുമുള്ള ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും ഫയര്‍ എന്‍ജിന്‍ വാഹനങ്ങള്‍ എത്തിയാണ് തീയണച്ചത്.

ബാദുഷ ട്രേഡേഴ്‌സിന്റെ സ്ഥാപനങ്ങളില്‍ തീ പടരാനുണ്ടായ സാഹചര്യം വിശദമായി പരിശോധിക്കമെന്നും ഉടമയ്ക്ക് ഉണ്ടായ നാശനഷ്ടം കണക്കാക്കണമെന്നും നഷ്ടപരിഹാരം ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഉള്ള കാര്യങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് എംഎല്‍എ റവന്യൂ വകുപ്പ് മന്ത്രിക്ക് കത്ത് അയച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/122249/the-mla-has-sent-a-letter-to-the-revenue-department-minister-at-perambra)