---
title: "പേരാമ്പ്രയിലെ തീപ്പിടുത്തം ദുരൂഹത നീക്കാന്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മുസ്ലിംലീഗ് മാര്‍ച്ച് സംഘടിപ്പിച്ചു "
english_title: "Muslim League organized a march demanding a comprehensive investigation to clear the Perambra fire mystery"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/122343/muslim-league-organized-a-march-demanding-a-comprehensive-investigation-to-clear-the-perambra-fire-mystery"
published_at: "2023-06-14T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64899a5c934fc_1_duru.jpg"
keywords: []
---

# പേരാമ്പ്രയിലെ തീപ്പിടുത്തം ദുരൂഹത നീക്കാന്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മുസ്ലിംലീഗ് മാര്‍ച്ച് സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര :** ഇന്നലെ രാത്രി പേരാമ്പ്ര ഇന്നര്‍മാര്‍ക്കറ്റിലെ പഞ്ചായത്ത് മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപ്പിടിച്ചതു മൂലം പരിസരത്തെ കടകള്‍ കത്തിനശിക്കാന്‍ കാരണമായ സംഭവത്തില്‍ സമഗ്രാന്യേഷണം നടത്തണമെന്നാവശ്യപ്പെട്ട് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി. മുസ്ലിം ലീഗ് ജില്ലാസെക്രട്ടി സിപിഎ അസീസ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര :** ഇന്നലെ രാത്രി പേരാമ്പ്ര ഇന്നര്‍മാര്‍ക്കറ്റിലെ പഞ്ചായത്ത് മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപ്പിടിച്ചതു മൂലം പരിസരത്തെ കടകള്‍ കത്തിനശിക്കാന്‍ കാരണമായ സംഭവത്തില്‍ സമഗ്രാന്യേഷണം നടത്തണമെന്നാവശ്യപ്പെട്ട് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി. മുസ്ലിം ലീഗ് ജില്ലാസെക്രട്ടി സിപിഎ അസീസ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് ലീഗ് പ്രസിഡന്റ്  ഇ. ഷാഹി അധ്യക്ഷത വഹിച്ചു. മഴക്കാലമായിട്ടു പോലും കൂട്ടിയിട്ട മാലിന്യത്തില്‍ നിന്ന് ഒരേ സമയം മൂന്ന് സ്ഥലത്ത് തീപ്പിടിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഫോറന്‍സിക് പരിശോധന നടത്തി കുറ്റവാളികളെകണ്ടെത്തണമെന്നും അവര്‍ പറഞ്ഞു.

ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം കടക്ക് തീപ്പിടിച്ചു എന്ന രീതിയില്‍ സി.പി.എം മുഖപത്രത്തില്‍ വാര്‍ത്ത വന്നതും, സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു. നഷ്ടം സംഭവിച്ച കടയുടമകള്‍ക്ക് നഷ്ടം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം.

മന്ത്രിക്ക് കത്തെഴുതി നാടകം കളിക്കുന്ന എംഎല്‍എയും, പത്രക്കുറിപ്പിറക്കി സംഭവത്തെ ലഘൂകരിക്കുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെയും നടപടിയും പ്രതിഷേധാര്‍ഹമാണ്.

തീപിടുത്തത്തിന്റെ കാരണത്തില്‍ നിന്ന് ഗ്രാമ പഞ്ചായത്തിന് ഒഴിഞ്ഞ് മാറാന്‍ സാധിക്കില്ല, കെ.പി. റസാഖ്, ആര്‍.കെ. മുഹമ്മദ്, സി.പി. ഹമീദ്, പി.വി. നജീര്‍, റഷീദ് പാണ്ടിക്കോട്, കെ.സി. മുഹമ്മദ്, ടി.കെ. നഹാസ്, സലിംമിലാസ്, കെ. ഹാഫിസ്, നിഷാദ് എരവട്ടൂര്‍, കൂളിക്കണ്ടി കരീം, പി.കെ. റഹീം, സയിദ് അയനിക്കല്‍ എന്നിവര്‍ സംസാരിച്ചു.

കക്കാട്ട് റാഫി, പി.വി. അഷ്‌റഫ്, എം.സി യാസിര്‍, ഷബീര്‍ ചാലില്‍, ടി.കെ. ജാബിര്‍, മുബീഷ് ചാലില്‍, ടി.പി റഷീദ്, ചാലില്‍ അബ്ദുറഹിമാന്‍, മജീദ് ഡീലക്‌സ്, പി.പി സിറാജ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/122343/muslim-league-organized-a-march-demanding-a-comprehensive-investigation-to-clear-the-perambra-fire-mystery)