---
title: "വാളിയില്‍ കുഞ്ഞികൃഷണന്‍ നായര്‍ ചരമവാര്‍ഷികദിനം ആചരിച്ചു"
english_title: " Valiyil Kunjikrishnan Nair death anniversary was observed in muyippoth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/122352/valiyil-kunjikrishnan-nair-death-anniversary-was-observed-in-muyippoth"
published_at: "2023-06-14T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6489a09da942a_1_anus3.jpg"
keywords: []
---

# വാളിയില്‍ കുഞ്ഞികൃഷണന്‍ നായര്‍ ചരമവാര്‍ഷികദിനം ആചരിച്ചു

> **Lead Summary:** ** മുയിപ്പോത്ത്: **ബൂത്ത് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ പ്രസിഡന്റായിരുന്ന വാളിയില്‍ കുഞ്ഞികൃഷ്ണന്‍ നായരുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

## Article Content

** മുയിപ്പോത്ത്: **ബൂത്ത് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ പ്രസിഡന്റായിരുന്ന വാളിയില്‍ കുഞ്ഞികൃഷ്ണന്‍ നായരുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ്  എം.കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി വി. ശങ്കരന്‍ അധ്യക്ഷ വഹിച്ചു.

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എന്‍.ടി. ഷിജിത്ത് അനുസ്മരണ പ്രഭാഷണം നടത്തി.

ആര്‍.പി. ക്ഷോഭിഷ്, പട്ടയാട്ട് അബ്ദുള്ള, കെ.കെ. രവീന്ദ്രന്‍, കെ.പി. അരവിന്ദന്‍, കിഷോര്‍ കാന്ത്, എം. ഉണ്ണികൃഷണന്‍, വി .കെ. നൗഫല്‍ എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ ബൂത്ത് പ്രസിഡന്റ്  മജിദ് കേറോത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജാഫര്‍ പട്ടയാട്ട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/122352/valiyil-kunjikrishnan-nair-death-anniversary-was-observed-in-muyippoth)