---
title: "കെ.ടി. ഗംഗാധരന്‍ നായര്‍ അനുസ്മരണം സംഘടിപ്പിച്ചു "
english_title: "KT Gangadharan Nair organized the commemoration at arikkulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/122368/kt-gangadharan-nair-organized-the-commemoration-at-arikkulam"
published_at: "2023-06-14T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6489c32f46dd7_1_ans.jpg"
keywords: []
---

# കെ.ടി. ഗംഗാധരന്‍ നായര്‍ അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** **അരിക്കുളം: **അരിക്കുളം മണ്ഡലം മുന്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റായിരുന്ന കെ.ടി ഗംഗാദരന്‍ നായരെ അനുസ്മരിച്ചു.

## Article Content

**അരിക്കുളം: **അരിക്കുളം മണ്ഡലം മുന്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റായിരുന്ന കെ.ടി ഗംഗാദരന്‍ നായരെ അനുസ്മരിച്ചു.

വീട്ട് വളപ്പില്‍ നടന്ന പുഷ്പര്‍ച്ചനയും അനുസ്മരണ സമ്മേളനവും മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ്  കെ.പി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടി.പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.

അരിക്കുളം മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ്  ശശി ഊട്ടേരി അനുസ്മരണ പ്രഭാഷണം നടത്തി.

സി. രാമദാസ്, കെ.കെ. ബാലന്‍, യൂസഫ് കുറ്റിക്കണ്ടി, ലതേഷ് പുതിയെടത്ത്, ടി. മുത്തു കൃഷ്ണന്‍, ശ്രീധരന്‍, കുമാരന്‍, കെ.ടി. മനോജ്, ആനന്ദ്, കെ.ടി. കിഷോര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹാഷീം കാവില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/122368/kt-gangadharan-nair-organized-the-commemoration-at-arikkulam)