---
title: "യോഗ കൂട്ടായ്മ ചിത്രരചന മത്സരം സംഘടിപ്പിച്ചു "
english_title: "The yoga association organized a drawing competition at cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/122371/the-yoga-association-organized-a-drawing-competition-at-cheruvannur"
published_at: "2023-06-14T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6489c6b998f56_1_chithra1.jpg"
keywords: []
---

# യോഗ കൂട്ടായ്മ ചിത്രരചന മത്സരം സംഘടിപ്പിച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍: **ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നടത്തി വരുന്ന യോഗ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ മുന്നോടിയായി ചിത്രരചന മത്സരം സംഘടിപ്പിച്ചു.

## Article Content

**ചെറുവണ്ണൂര്‍: **ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നടത്തി വരുന്ന യോഗ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ മുന്നോടിയായി ചിത്രരചന മത്സരം സംഘടിപ്പിച്ചു.

എല്‍പി, യുപി, ഹയര്‍ സെക്കന്‍ഡറി, തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരവും, 'യോഗ ഒരു ജീവിതചര്യ ' എന്ന വിഷയത്തെ ആസ്പദമാക്കി പ്രബന്ധരചന മത്സരവും നടത്തി.

യോഗ പരിശീലക ഡോക്ടര്‍ മൗന, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ വി.കെ നൗഷാദ്, സി.കെ. ഫൈസല്‍, ബിന്ദു അജിത്ത്, ഷൈമത്ത്, റഷീദ് തേവറോട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/122371/the-yoga-association-organized-a-drawing-competition-at-cheruvannur)