---
title: "ഒരാഴ്ച മുന്‍പ് റീ ടാര്‍ ചെയ്ത മേപ്പയ്യൂര്‍- നെല്യാടി റോഡ് പൊട്ടിപ്പൊളിഞ്ഞു "
english_title: "The Mepayyur-Neliyadi road, which was re-tarred a week ago, broke down"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/122381/the-mepayyur-neliyadi-road-which-was-re-tarred-a-week-ago-broke-down"
published_at: "2023-06-14T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6489cc363db15_1_ads.jpg"
keywords: []
---

# ഒരാഴ്ച മുന്‍പ് റീ ടാര്‍ ചെയ്ത മേപ്പയ്യൂര്‍- നെല്യാടി റോഡ് പൊട്ടിപ്പൊളിഞ്ഞു 

> **Lead Summary:** ** മേപ്പയ്യൂര്‍:** ഒരാഴ്ച മുന്‍പ് റീ ടാര്‍ ചെയ്ത മേപ്പയ്യൂര്‍-നെല്യാടി റോഡ് പൊട്ടിപൊളിഞ്ഞു.

## Article Content

** മേപ്പയ്യൂര്‍:** ഒരാഴ്ച മുന്‍പ് റീ ടാര്‍ ചെയ്ത മേപ്പയ്യൂര്‍-നെല്യാടി റോഡ് പൊട്ടിപൊളിഞ്ഞു.

പേരാമ്പ്ര- കൊയിലാണ്ടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന റോഡായ മേപ്പയ്യൂര്‍-നെല്യാടി കൊല്ലം റോഡിന് 39.95 കോടി രൂപയുടെ ധനകാര്യ അനുമതി ലഭിച്ച റോഡ് 9.59 കിലോമീറ്റര്‍ ദൂരത്തില്‍ ബി.എം.ഏന്റ്  ബി.സിയില്‍ 7 മീറ്റര്‍ വീതിയില്‍ ടാറിംങ്ങും ഡ്രൈനേജ് ഉള്‍പ്പെടെ 10 മീറ്റര്‍ വീതിയിലാണ് ഈ റോഡ് നിര്‍മ്മിക്കുന്നത്.

എല്ലാ വര്‍ഷവും ബജറ്റില്‍ വകയിരുത്തുകയല്ലാതെ റോഡ് പ്രവൃത്തി ഇതേവരെ ആരംഭിച്ചില്ലെന്ന് പൊതുവെ പരാതി ഉയരുന്നുണ്ട്. എന്നാന്‍ മേപ്പയ്യൂര്‍ മുതല്‍ നരക്കോട് വരെ ഈ റോഡില്‍ കൂടെ ഇരുചക്രവാഹനത്തില്‍ പോലും യാത്ര ദുഷ്‌കരമായിരുന്നു.

  ഈ റോഡിന്റെ സ്ഥലം ഏറ്റെടുക്കല്‍ നടപടിക്ക് കാലതാമസം വരുന്നത് കൊണ്ട് ഈ റോഡിന് അടിയന്തിര ടാറിംഗ് നടത്തുവാന്‍ 2.4 കോടി രൂപ മെയ് 17ന് ടി.പി രാമകൃഷ്ണന്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായിരുന്നു.

24 കോടി ചിലവില്‍ ഒരാഴ്ച മുന്‍പ് റീ ടാര്‍ ചെയ്ത റോഡാണ് പല സ്ഥലങ്ങളിലും പൊട്ടിപ്പൊളിഞ്ഞത്. കോടി കണക്കിന് രൂപ ചെലവഴിച്ച് റീ ടാര്‍ ചെയ്ത റോഡ് പൊട്ടിപ്പൊളിഞ്ഞതിനെ പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/122381/the-mepayyur-neliyadi-road-which-was-re-tarred-a-week-ago-broke-down)