---
title: "വനിതാ വേദിയുമായി കിഴക്കന്‍ പേരാമ്പ്ര മഹാത്മജി ഗ്രന്ഥാലയം "
english_title: "East Perampra Mahatmaji Granthalaya with Women's Venue"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/122412/east-perampra-mahatmaji-granthalaya-with-womens-venue"
published_at: "2023-06-14T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6489ed4267ea6_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# വനിതാ വേദിയുമായി കിഴക്കന്‍ പേരാമ്പ്ര മഹാത്മജി ഗ്രന്ഥാലയം 

> **Lead Summary:** ** പേരാമ്പ്ര: **കിഴക്കന്‍ പേരാമ്പ്ര മഹാത്മജി ഗ്രന്ഥാലയം വനിതാ വേദി ഉദ്ഘാടനവും ടി.വി മുരളിയുടെ പേറ്റിച്ചി നോവലിനെ കുറിച്ചുള്ള പുസ്തക ചര്‍ച്ചയും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **കിഴക്കന്‍ പേരാമ്പ്ര മഹാത്മജി ഗ്രന്ഥാലയം വനിതാ വേദി ഉദ്ഘാടനവും ടി.വി മുരളിയുടെ പേറ്റിച്ചി നോവലിനെ കുറിച്ചുള്ള പുസ്തക ചര്‍ച്ചയും സംഘടിപ്പിച്ചു.

ഗ്രന്ഥാലയം പ്രസിഡന്റ് തണ്ടോറ ഉമ്മറിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ടി.വി മുരളിയെ ആദരിച്ചു.

കെ.പി സജീവന്‍ പുസ്തക അവലോകനം നടത്തി. പി.കൃഷ്ണദാസ്, വി. ഗോപി, കെ.കെ ശ്രീധരന്‍, പി.കെ. മമ്മു എന്നിവര്‍ സംസാരിച്ചു. മഹാത്മാ വനിത വേദി ഭാരവാഹികളായി സബിന (പ്രസിഡന്റ് ) ശാന്തിറാം (സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/122412/east-perampra-mahatmaji-granthalaya-with-womens-venue)