---
title: "പേരാമ്പ്ര പട്ടണത്തിലെ തീ പിടുത്തം, പഞ്ചായത്ത് ഭരണ സമിതിയുടെ കുറ്റകരമായ അനാസ്ഥ; ബിജെപി"
english_title: "Fire in Perambra town, culpable negligence of Panchayat Bharana Samithi; BJP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/122513/fire-in-perambra-town-culpable-negligence-of-panchayat-bharana-samithi-bjp"
published_at: "2023-06-15T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ab9ac6a24b_1_bjp.jpg"
keywords: []
---

# പേരാമ്പ്ര പട്ടണത്തിലെ തീ പിടുത്തം, പഞ്ചായത്ത് ഭരണ സമിതിയുടെ കുറ്റകരമായ അനാസ്ഥ; ബിജെപി

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര പട്ടണത്തിലെ തീ പിടുത്തം പഞ്ചായത്ത് ഭരണ സമിതിയുടെ കുറ്റകരമായ അനാസ്ഥയാണെന്ന് ബിജെപി.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര പട്ടണത്തിലെ തീ പിടുത്തം പഞ്ചായത്ത് ഭരണ സമിതിയുടെ കുറ്റകരമായ അനാസ്ഥയാണെന്ന് ബിജെപി.

പേരാമ്പ്ര പട്ടണത്തിലെ കടകള്‍ അഗ്‌നിക്കിരയായ സംഭവം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ വികലമായ കാഴ്ച്ചപാട് ക്ഷണിച്ചു വരുത്തിയ ദുരന്തമാണെന്നും, മാലിന്യ കൂബാരത്തില്‍ നിന്ന് തീ പടര്‍ന്നതില്‍ ദുരൂഹതയുണ്ടെന്നും ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് തറമല്‍ രാഗേഷ് ആരോപിച്ചു.

മാലിന്യം കത്തിച്ച് സംസ്‌ക്കരിക്കുക എന്ന പഴഞ്ചന്‍ രീതി ഇവിടെ നടപ്പിലാക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായാണ് ഇത്തരം ഒരു ദുരന്തം ഉണ്ടായതെന്ന് സംശയിക്കപെടുന്നവെന്നും ഇതില്‍ സമഗ്ര അന്യേഷണം നടത്തണമെന്നും, തീപിടുത്തത്തിന്റെ ഭാഗമായി കട ഉടമകള്‍ക്ക് ഭീമമായ നഷ്ടം സംഭവിച്ചിട്ടുണ്ട് അത് പരിഹരിക്കാന്‍ പഞ്ചായത്ത് മുന്‍കൈ എടുക്കണമെന്നും രാഗേഷ് ആവശ്യപെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/122513/fire-in-perambra-town-culpable-negligence-of-panchayat-bharana-samithi-bjp)