---
title: "പേരാമ്പ്ര എയുപി സ്‌കൂളില്‍ ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു "
english_title: "A traffic awareness class was organized at Perambra AUP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/122583/a-traffic-awareness-class-was-organized-at-perambra-aup-school"
published_at: "2023-06-15T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648aeb880731b_1_pp3.jpg"
keywords: []
---

# പേരാമ്പ്ര എയുപി സ്‌കൂളില്‍ ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര എയുപി സ്‌കൂളില്‍ ട്രാഫിക് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് പൊലീസ് ക്ലാസ് എടുത്തു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര എയുപി സ്‌കൂളില്‍ ട്രാഫിക് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് പൊലീസ് ക്ലാസ് എടുത്തു.

പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ്  സബ് ഇന്‍സ്‌പെക്ടര്‍ സജി അഗസ്റ്റിന്‍ ആണ് ക്ലാസ് എടുത്തത്. ട്രാഫിക് കുറ്റകൃത്യങ്ങളും അവയെ തടയുന്നതിന്റെ ആവശ്യകതയും കുറ്റകൃത്യങ്ങളുടെ പിഴയെ സംബന്ധിച്ച കാര്യങ്ങളും അദ്ദേഹം കുട്ടികള്‍ക്ക് വിവരിച്ചു കൊടുത്തു.

സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി ഉപയോഗവും ആയത് തടയുന്നതിനുള്ള വിവിധ നിര്‍ദ്ദേശങ്ങളും കൂടാതെ കുട്ടികള്‍ക്ക് നേരെ നടക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങളെ പറ്റിയും അദ്ദേഹം കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുകയും കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു.

ക്ലാസില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പൊലീസ് മധുരം വിതരണം ചെയ്തത് കുട്ടികള്‍ക്ക് പുതിയ അനുഭവമായി മാറി.

പിടിഎ പ്രസിഡന്റ് സുബീഷ്, പ്രധാനധ്യാപിക മിനി, പൊലീസുകാരായ ബോബി, ടി. അന്‍വര്‍, അധ്യാപകരായ കെ.എം. സാജു, ടി.ആര്‍. സത്യന്‍, ഷാഹി, എം.സി. സ്മിത എന്നിവര്‍ സംസാരിച്ചു.

സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുമെന്ന് ഇന്‍സ്‌പെക്ടര്‍ വിനു തോമസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/122583/a-traffic-awareness-class-was-organized-at-perambra-aup-school)