---
title: "വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പുരസകാരം ഏറ്റുവാങ്ങി "
english_title: "Vadakumpad Higher Secondary School received the award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/122632/vadakumpad-higher-secondary-school-received-the-award"
published_at: "2023-06-15T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648b25f4881f6_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പുരസകാരം ഏറ്റുവാങ്ങി 

> **Lead Summary:** **പേരാമ്പ്ര: **കോഴിക്കോട് ജില്ലയിലെ ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം കഴിഞ്ഞ അധ്യയന വര്‍ഷത്തെ മികച്ച പ്രവര്‍ത്തനം നടത്തിയ യൂണിറ്റിനുള്ള പുരസകാരം മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നിന്നും വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍.ബി. കവിതയും പ്രോഗ്രാം ഓഫീസര്‍ ആര്‍. സീനയും വോളണ്ടിയര്‍മാരും ചേര്‍ന്ന് ഏറ്റുവാങ്ങി.

## Article Content

**പേരാമ്പ്ര: **കോഴിക്കോട് ജില്ലയിലെ ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം കഴിഞ്ഞ അധ്യയന വര്‍ഷത്തെ മികച്ച പ്രവര്‍ത്തനം നടത്തിയ യൂണിറ്റിനുള്ള പുരസകാരം മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നിന്നും വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍.ബി. കവിതയും പ്രോഗ്രാം ഓഫീസര്‍ ആര്‍. സീനയും വോളണ്ടിയര്‍മാരും ചേര്‍ന്ന് ഏറ്റുവാങ്ങി.

ചടങ്ങില്‍ ഉത്തരമേഖലാ കണ്‍വീനര്‍ മനോജ് കുമാര്‍ കണിച്ചു കളങ്ങര അധ്യക്ഷനായി. റീജ്യനല്‍ ഡപ്യൂട്ടി ഡയറക്ടര്‍ എം സന്തോഷ് കുമാര്‍, ജില്ല കോ ഓഡിനേറ്റര്‍മാരായ എസ്. ശ്രീചിത്ത്, എം.കെ ഫൈസല്‍, ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ വി.അംബുജാക്ഷന്‍, കെ. കെ.ബീജീഷ്, ജയരാജന്‍ സി.കെ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഒന്നര ഏക്കര്‍ തരിശുപാടത്ത് നെല്‍കൃഷി, സഹപാഠിക്കൊരു വീട്, രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ്, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി മാതൃകാപരമായ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/122632/vadakumpad-higher-secondary-school-received-the-award)