---
title: "നമുക്കൊരുങ്ങാം: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ രണ്ടാം ഘട്ട വാര്‍ഡ് എ ഡേ പ്രോഗ്രാം "
english_title: "Let's Get Ready: Second Phase Ward A Day Program in Cheruvannur Gram Panchayat 3rd Ward"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/122650/lets-get-ready-second-phase-ward-a-day-program-in-cheruvannur-gram-panchayat-3rd-ward"
published_at: "2023-06-15T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648b37c142b61_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# നമുക്കൊരുങ്ങാം: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ രണ്ടാം ഘട്ട വാര്‍ഡ് എ ഡേ പ്രോഗ്രാം 

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രണ്ടാം ഘട്ട വാര്‍ഡ് എ ഡേ പ്രോഗ്രാം ആവള ടി. ഗ്രന്ഥാലയത്തില്‍നടന്നു.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രണ്ടാം ഘട്ട വാര്‍ഡ് എ ഡേ പ്രോഗ്രാം ആവള ടി. ഗ്രന്ഥാലയത്തില്‍നടന്നു.

ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.എം ബിജിഷ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കണ്‍വീനര്‍ അഖില്‍ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു.

പരിപാടിക്ക് റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീധരന്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍.കെ രാജു, ജെ.എച്ച്.ഐ. നവീണ്‍ ലിനോയ് എന്നിവര്‍ ക്ലാസെടുത്തു.

വാര്‍ഡ്തല ശുചീകരണ പ്രവര്‍ത്തനത്തിന് ജെ.എച്ച്.ഐ. അബ്ദുള്‍ ഹമീദ്, ജെ.പി.എച്ച്.എന്‍ ശൈലജ, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

15 സ്‌ക്വാഡുകള്‍ തിരിച്ച് നടത്തിയ ഉറവിട നശീകരണ പ്രവര്‍ത്തനത്തില്‍ സിഡിഎസ്, എഡിഎസ്, മാറ്റുമാര്‍, ആരോഗ്യ സേന വളണ്ടിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍ആര്‍ഇജിഎസ് വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

പരിപാടിക്ക് ജെ.പി.എച്ച്.എന്‍. ശൈലജ സ്വാഗതവും ആശാവര്‍ക്കര്‍ സുശീല നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/122650/lets-get-ready-second-phase-ward-a-day-program-in-cheruvannur-gram-panchayat-3rd-ward)