---
title: "ബില്‍ഡിംങ്ങ് പെര്‍മിറ്റ് ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണം; കേരള കോണ്‍ഗ്രസ് (എം) "
english_title: "Reversal of building permit fee hike; Kerala Congress (M) at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/122784/reversal-of-building-permit-fee-hike-kerala-congress-m-at-perambra"
published_at: "2023-06-16T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c136e77b7c_1_akaa.jpg"
keywords: []
---

# ബില്‍ഡിംങ്ങ് പെര്‍മിറ്റ് ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണം; കേരള കോണ്‍ഗ്രസ് (എം) 

> **Lead Summary:** ** കായണ്ണ:** കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതി ഫീസ് വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ലീഡേഴ്‌സ് മീറ്റ് ആവശ്യപ്പെട്ടു.

## Article Content

** കായണ്ണ:** കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതി ഫീസ് വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ലീഡേഴ്‌സ് മീറ്റ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ്  ടി.എം ജോസഫ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ബഡ്ജറ്റ് വിഹിതമുള്‍പ്പെടെ വിഭവ വിതരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തിവരുന്ന വിവേചനം അവസാനിപ്പിക്കണമെന്നും അത് അനുവധിക്കാവുന്നതല്ലെന്നും അദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ വിഭവങ്ങള്‍ നീതിപൂര്‍വകവും കാര്യക്ഷമവുമായി വിതരണം ചെയ്യാന്‍ നിയോഗിക്കപ്പെട്ട കേന്ദ്രസര്‍ക്കാര്‍ സ്വജനപക്ഷവും കോര്‍പ്പറേറ്റ് പ്രീണനവും നടത്തി കൊണ്ട് അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നത് അപകടകരമായ പ്രവണതയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

നിയോജക മണ്ഡലം പ്രസിഡന്റ്  ബേബി പൂവത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. നാളീകേരത്തിന്റെ വിലത്തകര്‍ച്ചയില്‍ പൊറുതി മുട്ടി കഴിയുന്ന കര്‍ഷകരെ സഹായിക്കുന്നതിന് സംഭരണ കേന്ദ്രങ്ങള്‍ വ്യാപകമാക്കുക, പച്ച നാളികേരം സംഭരിക്കുക, സര്‍ക്കാര്‍ അധീനതയില്‍ ഡ്രയറുകള്‍ സ്ഥാപിച്ച് കൊപ്രയുണ്ടാക്കുക, താങ്ങുവില 50 രൂപയാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ശക്തമായ സമരത്തിന് തയാറാകുവാന്‍ പ്രമേയം വഴി തീരുമാനിച്ചു.

കെ.കെ. നാരായണന്‍, കെ.എം. പോള്‍സണ്‍, ഇ.ടി. സനീഷ്, എന്‍.പി. ഗോപി, ജോസ് എട്ടിയില്‍, വില്‍സണ്‍ പാത്തിച്ചാലില്‍, സിനി ഷിജോ, എന്‍. നവ്യാ, ബാലകൃഷ്ണന്‍ പുത്തലത്ത്, ജോസ് വട്ടുകുളം, തോമസ് കിഴക്കേ വീട്ടില്‍, കെ.പി. രവി, ഇ.ടി. ജിന്‍സ്, പി.പി. ബിനീഷ്, പി.കെ. സുരേഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/122784/reversal-of-building-permit-fee-hike-kerala-congress-m-at-perambra)