---
title: "നൊച്ചാട് ഹയര്‍ സെക്കണ്ടറിയില്‍ മലയാള ഭാഷാവേദി ഉദ്ഘാടനം ചെയ്തു "
english_title: "A Malayalam language center was inaugurated at Nochad Higher Secondary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/122795/a-malayalam-language-center-was-inaugurated-at-nochad-higher-secondary"
published_at: "2023-06-16T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c185324798_1_koya.jpg"
keywords: []
---

# നൊച്ചാട് ഹയര്‍ സെക്കണ്ടറിയില്‍ മലയാള ഭാഷാവേദി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ഹയര്‍ സെക്കണ്ടറിയില്‍ മലയാള ഭാഷാവേദി ഉദ്ഘാടനം ചെയ്തു. സിനി ആര്‍ട്ടിസ്റ്റ് കെ.കെ. മൊയ്തീന്‍ കോയയാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ് അദേഹം.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ഹയര്‍ സെക്കണ്ടറിയില്‍ മലയാള ഭാഷാവേദി ഉദ്ഘാടനം ചെയ്തു. സിനി ആര്‍ട്ടിസ്റ്റ് കെ.കെ. മൊയ്തീന്‍ കോയയാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ് അദേഹം.

പൊള്ളുന്ന ജീവിതാനുഭവങ്ങളാണ് ജീവിക്കാനുള്ള ഊര്‍ജ്ജം നല്‍കുന്നതെന്ന് അദേഹം അഭിപ്രായപ്പെട്ടു. ഓരോ ഓര്‍മകളും അനുഭവവും ജീവിക്കാനുള്ള പ്രേരണ നല്‍കുന്നു. സ്വന്തം അനുഭവത്തില്‍ നിന്നാണ് താനിത് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനധ്യാപിക എം. ബിന്ദു അധ്യക്ഷത വഹിച്ചു. ടി.കെ. റാബിയ, എ.പി. അസീസ്, വി.എം. അഷറഫ്, കെ.എം. നസീര്‍, ടി. ഹാജറ, കെ. ബവീഷ്, സംസ്ഥാന വായന മത്സര വിജയി നിത സിതാര എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/122795/a-malayalam-language-center-was-inaugurated-at-nochad-higher-secondary)