---
title: "കൂരാച്ചുണ്ടില്‍ വനിത കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചു "
english_title: "Women's Co-operative Society started functioning in Koorachund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/122815/womens-co-operative-society-started-functioning-in-koorachund"
published_at: "2023-06-16T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c25cd629eb_1_pa3.jpg"
keywords: []
---

# കൂരാച്ചുണ്ടില്‍ വനിത കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചു 

> **Lead Summary:** ** കൂരാച്ചുണ്ട്:** ചക്കിട്ടപാറ വനിത കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കൂരാച്ചുണ്ട് അത്യാടി ശാഖ സബ് ട്രഷറിയ്ക്ക് സമീപത്ത് പ്രവര്‍ത്തനം ആരംഭിച്ചു.

## Article Content

** കൂരാച്ചുണ്ട്:** ചക്കിട്ടപാറ വനിത കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കൂരാച്ചുണ്ട് അത്യാടി ശാഖ സബ് ട്രഷറിയ്ക്ക് സമീപത്ത് പ്രവര്‍ത്തനം ആരംഭിച്ചു.

സൊസൈറ്റി പ്രസിഡന്റ്  എം.ജെ. ത്രേസ്യ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സിമിലി ബിജു, സൊസൈറ്റി വൈസ് പ്രസിഡന്റ്  മറിയാമ്മ മാത്യു, സൊസൈറ്റി ഭരണസമിതി അംഗങ്ങളായ സുജാത മനയ്ക്കല്‍, മോളി മാത്യു, സി.ഒ. ത്രേസ്യ, സെക്രട്ടറി ഷാലി ജോസഫ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/122815/womens-co-operative-society-started-functioning-in-koorachund)