---
title: "ഉന്നതവിജയികള്‍ക്ക് അനുമോദനവുമായി മുസ് ലിം ലീഗ് ചാവട്ട് ശാഖ കമ്മിറ്റി "
english_title: "Muslim League Chavat Branch Committee felicitates the top winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/122895/muslim-league-chavat-branch-committee-felicitates-the-top-winners"
published_at: "2023-06-16T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c785fdf26c_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ഉന്നതവിജയികള്‍ക്ക് അനുമോദനവുമായി മുസ് ലിം ലീഗ് ചാവട്ട് ശാഖ കമ്മിറ്റി 

> **Lead Summary:** **മേപ്പയ്യൂര്‍: **എസ്.എസ്.എല്‍.സി, പ്ലസ്ടു ക്ലാസ്സുകളില്‍ മുഴുവന്‍ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും, എം.ബി.ബി.എസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച വിദ്യാത്ഥിനിയെയും മുസ് ലിം ലീഗ് ചാവട്ട് ശാഖ കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു.

## Article Content

**മേപ്പയ്യൂര്‍: **എസ്.എസ്.എല്‍.സി, പ്ലസ്ടു ക്ലാസ്സുകളില്‍ മുഴുവന്‍ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും, എം.ബി.ബി.എസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച വിദ്യാത്ഥിനിയെയും മുസ് ലിം ലീഗ് ചാവട്ട് ശാഖ കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു.

പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ഡി.ആര്‍ നന്ദിതക്ക് പേരാമ്പ്ര നിയോജക മണ്ഡലം മുസ് ലിം ലീഗ് വര്‍ക്കിങ്ങ് കമ്മിറ്റി അംഗം എം.കെ അബ്ദുറഹിമാനും, എം.ബി.ബി.എസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച ഡോ:മുനവ്വിറ ജാസിമിന് പേരാമ്പ്ര നിയോജക മണ്ഡലം ഖത്തര്‍ കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് ചാവട്ടും, എസ്.എസ്.എല്‍.സി ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ ഷെമില്‍ അന്‍ഷിഫിന് മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി ഫൈസല്‍ ചാവട്ടും, എസ് വിമ വിനോദിന് ചാവട്ട് ശാഖ മുസ് ലിം ലീഗ് പ്രസിഡന്റ് പി അബ്ദുള്ളയും ഉപഹാരങ്ങള്‍ നല്‍കി.

ചടങ്ങില്‍ മുസ് ലിം ലീഗ് ശാഖ സെക്രട്ടറി എം.പി ആഷിദ് അധ്യക്ഷനായി. എം.കെ ഫസലുറഹ്മാന്‍, സി.ഇ മുഹമ്മദ് അഫിനാസ്, ഇ.കെ മുഹമ്മദ് ഷമീം എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/122895/muslim-league-chavat-branch-committee-felicitates-the-top-winners)