---
title: "പഞ്ചായത്ത് ഓഫീസ്സ് മാര്‍ച്ചുമായി കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം "
english_title: "Kerala Senior Citizens Forum with Panchayat Offices March"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/122900/kerala-senior-citizens-forum-with-panchayat-offices-march"
published_at: "2023-06-16T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c7dd58658d_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പഞ്ചായത്ത് ഓഫീസ്സ് മാര്‍ച്ചുമായി കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം 

> **Lead Summary:** **പേരാമ്പ്ര:** കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം പേരാമ്പ്ര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ വയോജനപീഡനം അവസാനിപ്പിക്കുക, വയോജന വകുപ്പും വയയോജനകമ്മീഷനും രൂപീകരിക്കുക, ബസ്സുകളില്‍ 20% സീറ്റ് സംവരണം ഉറപ്പുവരുത്തുക, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 5000 രുപയാക്കുക തുടങ്ങിയ നിരവധി അവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പേരാമ്പ്ര പഞ്ചായത്ത് ഓഫീസ്സിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

## Article Content

**പേരാമ്പ്ര:** കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം പേരാമ്പ്ര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ വയോജനപീഡനം അവസാനിപ്പിക്കുക, വയോജന വകുപ്പും വയയോജനകമ്മീഷനും രൂപീകരിക്കുക, ബസ്സുകളില്‍ 20% സീറ്റ് സംവരണം ഉറപ്പുവരുത്തുക, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 5000 രുപയാക്കുക തുടങ്ങിയ നിരവധി അവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പേരാമ്പ്ര പഞ്ചായത്ത് ഓഫീസ്സിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

ധര്‍ണ്ണ മുന്‍ സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കെ.എം.ശ്രീധരന്‍ അദ്ധ്യക്ഷയായി. രാജന്‍ വാര്യര്‍, ജി.കെ.കുഞ്ഞിക്കണ്ണന്‍, തറുവയി ഹാജി, രാജന്‍ ഐശ്വര്യ കെ.പി.കുഞ്ഞിക്കണ്ണന്‍, കൂഞ്ഞിരാമ പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.

കെ.എം.ബാലരാമന്‍ സ്വാഗതം പറഞ്ഞു. കെ.എം.ഗോപാലന്‍, നാരായണന്‍കുങ്ങോട്ട്, അബ്ദുള്ള പൂളയുള്ളതില്‍, വി.കെ.നളിനി, സി.എം. ജാനകി, എം.കെ.ശാന്ത എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.

നൊച്ചാട് പഞ്ചായത്തിലെ 3ാം വാര്‍ഡിലെ വാല്യക്കോട് രണ്ട് വൃക്കളും നഷ്ടപ്പെട്ട ആനം വളളി ബീനയുടെ ചികിത്സാര്‍ത്ഥം ശേഖരിച്ച ധനം എരവട്ടൂര്‍ യൂണിറ്റ് കമ്മറ്റി പ്രസിഡണ്ട് ജി.കെ.കുഞ്ഞിക്കണ്ണന്‍, കെ.എം.ശ്രീധരന്‍, പുതേരിദാമോദരന്‍ നായര്‍, രാജന്‍ ഐശ്വര്യ എന്നിവര്‍ ചേര്‍ന്ന് തറുവയിഹാജി പാറപ്പുറം എന്നിവര്‍ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/122900/kerala-senior-citizens-forum-with-panchayat-offices-march)