---
title: "രക്തദാനം ജീവദാനം; സന്ദേശവുമായി കുറ്റ്യാടി ഐഡിയല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് "
english_title: "Blood donation is life donation; Kuttyadi Ideal College of Arts and Science with a message"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/122909/blood-donation-is-life-donation-kuttyadi-ideal-college-of-arts-and-science-with-a-message"
published_at: "2023-06-16T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c8249880d4_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# രക്തദാനം ജീവദാനം; സന്ദേശവുമായി കുറ്റ്യാടി ഐഡിയല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് 

> **Lead Summary:** **കുറ്റ്യാടി: **രക്തം നല്‍കുക, പ്ലാസ്മ നല്‍കുക: ജീവിതം പങ്കിടുക, പലപ്പോഴും പങ്കിടുക' എന്ന ശക്തമായ സന്ദേശവുമായി കുറ്റ്യാടി ഐഡിയല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ലോക രക്തദാതാക്കളുടെ ദിനം ആചരിച്ചു.

## Article Content

**കുറ്റ്യാടി: **രക്തം നല്‍കുക, പ്ലാസ്മ നല്‍കുക: ജീവിതം പങ്കിടുക, പലപ്പോഴും പങ്കിടുക' എന്ന ശക്തമായ സന്ദേശവുമായി കുറ്റ്യാടി ഐഡിയല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ലോക രക്തദാതാക്കളുടെ ദിനം ആചരിച്ചു.

രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.

കുറ്റ്യാടി ഐഡിയല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് പ്രിന്‍സിപ്പല്‍ ഡോ. മിസ്ഹബ് ഇരിക്കൂര്‍ അധ്യക്ഷത വഹിച്ചു. ചങ്ങരോത്ത് ഫാമിലി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഇ.വി ആനന്ദ് മുഖ്യാതിഥി ആയി.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രമീള, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജോബിന്‍ വര്‍ഗീസ്, എം.എം. ജംഷിത എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പരിപാടിയില്‍ ഡോ. ഇ വി ആനന്ദ് രക്തദാനത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും പരിപാടിയുടെ ഉദ്ദേശ്യത്തെക്കുറിച്ച് അവബോധം നല്‍കുകയും ചെയ്തു.

രക്തം ദാനം ചെയ്യുന്നതുമായി ബന്ധപ്പെട്ട ആരോഗ്യ ഗുണങ്ങളും അദ്ദേഹം എടുത്തു പറഞ്ഞു. വൈസ് പ്രിന്‍സിപ്പല്‍ കെ നസീം സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/122909/blood-donation-is-life-donation-kuttyadi-ideal-college-of-arts-and-science-with-a-message)