---
title: "അശാലയം ചാരിറ്റബിള്‍ ട്രസ്റ്റ് കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു "
english_title: "Ashalayam Charitable Trust distributed study materials to children at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/123068/ashalayam-charitable-trust-distributed-study-materials-to-children-at-perambra"
published_at: "2023-06-17T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d92e5bffb4_1_asha.jpg"
keywords: []
---

# അശാലയം ചാരിറ്റബിള്‍ ട്രസ്റ്റ് കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര: **തൃശൂര്‍ വടക്കാഞ്ചേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അശാലയം ചാരിറ്റബിള്‍ ട്രസ്റ്റ് പേരാമ്പ്രയിലെ ഗവണ്‍മെന്റ് വെല്‍ഫെയര്‍ സ്‌കൂളിലെയും സ്‌കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അങ്കണവാടി കുട്ടികള്‍ക്കും പഠനോപകരണങ്ങളും കുടകളും, ചെരിപ്പും സൗജന്യമായി വിതരണം ചെയ്തു.

## Article Content

**പേരാമ്പ്ര: **തൃശൂര്‍ വടക്കാഞ്ചേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അശാലയം ചാരിറ്റബിള്‍ ട്രസ്റ്റ് പേരാമ്പ്രയിലെ ഗവണ്‍മെന്റ് വെല്‍ഫെയര്‍ സ്‌കൂളിലെയും സ്‌കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അങ്കണവാടി കുട്ടികള്‍ക്കും പഠനോപകരണങ്ങളും കുടകളും, ചെരിപ്പും സൗജന്യമായി വിതരണം ചെയ്തു.

അരോരുമില്ലാതെ ആരുമില്ലാത്ത പാവങ്ങളെ സഹായിക്കുക, ആരോഗ്യ സംരക്ഷണം, ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയില്‍ മുഖ്യ പരിഗണന നല്‍കുകയാണ് ട്രസ്റ്റിന്റെ ലക്ഷ്യം.

വാര്‍ഡ് അംഗം സാജു പരിപാടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ്  സുഹാസിനി അധ്യക്ഷത വഹിച്ചു.

കെ. ഷീജ, നാണു പാലേരി, കെ.വി. മഞ്ജുള, സി.എം. സജു എന്നിവര്‍ സംസാരിച്ചു.

പ്രധാനധ്യാപിക ഷൈമലത സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രസ്റ്റ് വൈസ് പ്രസിഡന്റ്  നിധീഷ് പാലേരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/123068/ashalayam-charitable-trust-distributed-study-materials-to-children-at-perambra)