---
title: "പേരാമ്പ്ര തീപിടുത്തം കേസ് കൈംബ്രാഞ്ച് അന്വേഷിക്കണം; മുസ്ലിം ലീഗ് "
english_title: "Perambra fire case to be investigated by Kymbranch; Muslim League"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/123077/perambra-fire-case-to-be-investigated-by-kymbranch-muslim-league"
published_at: "2023-06-17T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d9a96ad83b_1_pothu.jpg"
keywords: []
---

# പേരാമ്പ്ര തീപിടുത്തം കേസ് കൈംബ്രാഞ്ച് അന്വേഷിക്കണം; മുസ്ലിം ലീഗ് 

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പൊതുയോഗം സംഘടിപ്പിച്ചു. ഇന്നര്‍മാര്‍ക്കറ്റ് തീപിടുത്തം സമഗ്രാന്വേഷണം നടത്തുക, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുക, ജനവാസ വ്യാപര കേന്ദ്രങ്ങളില്‍ നിന്ന് മാലിന്യ സംസ്‌കരണകേന്ദ്രം മാറ്റിസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് പൊതുയോഗം സംഘടിപ്പിച്ചത്‌.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പൊതുയോഗം സംഘടിപ്പിച്ചു. ഇന്നര്‍മാര്‍ക്കറ്റ് തീപിടുത്തം സമഗ്രാന്വേഷണം നടത്തുക, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുക, ജനവാസ വ്യാപര കേന്ദ്രങ്ങളില്‍ നിന്ന് മാലിന്യ സംസ്‌കരണകേന്ദ്രം മാറ്റിസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് പൊതുയോഗം സംഘടിപ്പിച്ചത്‌.

തീപിടിച്ച കേസ് ക്രൈം ബ്രാഞ്ച് അനേഷിക്കണമെന്ന് പൊതുയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പേരാമ്പ്ര പൊലീസ് സിപിഎംന്റെ ഏജന്റ്‌റ് ആയി മാറിയിരിക്കുന്ന സാഹചര്യത്തില്‍ കേസ് അട്ടിമറിക്കപെടുകയും യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ഉത്തരവ് ഇറക്കണം.

ജില്ലാ സെക്രട്ടറി സി.പി.എ അസീസ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. ഇ. ഷാഹി അധ്യക്ഷത വഹിച്ചു.

ടി.കെ.എ ലത്തീഫ്, പുതുകൂടി അബ്ദുറഹിമാന്‍, മൂസ്സ കോത്തമ്പ്ര, സി.പി. ഹമീദ്, സി. മൊയ്തു മൗലവി, പി.വി നജിര്‍, കെ.സി മുഹമ്മദ്, സി.കെ ഹാഫിസ്, ആര്‍.എം നിഷാദ്, പി.കെ റഹിം, എം.സി യാസര്‍ എന്നിവര്‍ സംസാരിച്ചു.

കെ.പി റസാക്ക് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആര്‍.കെ മുഹമ്മദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/123077/perambra-fire-case-to-be-investigated-by-kymbranch-muslim-league)