---
title: "തിറ മഹോത്സവം കൂട്ടായ്മ കുടുംബസംഗമം ജൂണ്‍ 25 ന് കുറ്റ്യാടിയില്‍ "
english_title: "Thira Mahothsavam Community Family Gathering on 25th June at Kuttyadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/123081/thira-mahothsavam-community-family-gathering-on-25th-june-at-kuttyadi"
published_at: "2023-06-17T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d9f10555df_1_thira.jpg"
keywords: []
---

# തിറ മഹോത്സവം കൂട്ടായ്മ കുടുംബസംഗമം ജൂണ്‍ 25 ന് കുറ്റ്യാടിയില്‍ 

> **Lead Summary:** **പേരാമ്പ്ര: **തിറ മഹോത്സവം വാട്‌സാപ്പ് കൂട്ടായ്മ സംഘടിപ്പിക്കുന്ന കുടുംബ സംഗമം ജൂണ്‍ 25 ന് കുറ്റ്യാടിയിലെ ഗ്രീന്‍വാലി ബയോ പാര്‍ക്കില്‍ വെച്ചു നടക്കും.

## Article Content

**പേരാമ്പ്ര: **തിറ മഹോത്സവം വാട്‌സാപ്പ് കൂട്ടായ്മ സംഘടിപ്പിക്കുന്ന കുടുംബ സംഗമം ജൂണ്‍ 25 ന് കുറ്റ്യാടിയിലെ ഗ്രീന്‍വാലി ബയോ പാര്‍ക്കില്‍ വെച്ചു നടക്കും.

സംഗമം യുവ സംഗീതപ്രതിഭ ഹരിപ്രസാദ് മുയിപ്പോത്ത് ഉദ്ഘാടനം ചെയ്യും. സമൂഹത്തില്‍ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരെ കുടുംബ സംഗമത്തില്‍ വെച്ച് ആദരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറും. ജീവിത പ്രയാസങ്ങളാല്‍ കാലിടറിപ്പോകുന്നവര്‍ക്ക് കൈത്താങ്ങായി നില്‍ക്കാന്‍ മനസുള്ള ഒരുപറ്റം കലാകാരന്‍മാരുടെ വാട്‌സ് ആപ്പ് കൂട്ടായ്മയാണ് തിറ മഹോത്സവം കൂട്ടായ്മ.

ഇതിനോടകം തന്നെ കാരുണ്യ-സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിച്ചു വരുന്ന കൂട്ടായ്മയില്‍ ഇരുനൂറ്റി അന്‍പതില്‍പരം അഗംങ്ങളാണുള്ളത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/123081/thira-mahothsavam-community-family-gathering-on-25th-june-at-kuttyadi)