---
title: "ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ മുതുവണ്ണാച്ച മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു "
english_title: "The National Agricultural Workers Federation organized the Muthuvannacha Region Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/123143/the-national-agricultural-workers-federation-organized-the-muthuvannacha-region-convention"
published_at: "2023-06-17T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648dee9d95606_1_kv.JPG"
keywords: []
---

# ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ മുതുവണ്ണാച്ച മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു 

> **Lead Summary:** **ചങ്ങരോത്ത് : **ചങ്ങരോത്ത് മണ്ഡലം ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ മുതുവണ്ണാച്ച മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

## Article Content

**ചങ്ങരോത്ത് : **ചങ്ങരോത്ത് മണ്ഡലം ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ മുതുവണ്ണാച്ച മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

യുഡിഎഫ് കോഴിക്കോട് ജില്ലാ ചെയര്‍മാന്‍ കെ. ബാല നാരയാണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ചങ്ങരോത്ത് മണ്ഡലം പ്രസിഡന്റ്  ഒ.കെ. കരുണാകരന്‍ അധ്യക്ഷത വഹിച്ചു.

കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍.പി. വിജയന്‍, ഡിസിസി അംഗം കെ.വി രാഘവന്‍, മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സി.കെ രാഘവന്‍, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി എന്‍.എസ്. നിധീഷ്, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ്  അരുണ്‍ പെരുമന, ഐഎന്‍ടിയുസി എന്‍.കെ കൃഷ്ണന്‍, അരുണ്‍ കിഴക്കയില്‍, ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ മണ്ഡലം സെക്രട്ടറി കെ.എം. പുഷ്പ എന്നിവര്‍ സംസാരിച്ചു. പി.സി. ചന്ദ്രന്‍ ചടങ്ങില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/123143/the-national-agricultural-workers-federation-organized-the-muthuvannacha-region-convention)