---
title: "മേപ്പയ്യൂര്‍ ടൗണില്‍ ഓവ് ചാല്‍ സ്ലാബ് തകര്‍ന്നു "
english_title: "OvuChal slab collapsed in Mepayyur town"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/123205/ovuchal-slab-collapsed-in-mepayyur-town"
published_at: "2023-06-18T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648eab5ce2c51_1_ov.JPG"
keywords: []
---

# മേപ്പയ്യൂര്‍ ടൗണില്‍ ഓവ് ചാല്‍ സ്ലാബ് തകര്‍ന്നു 

> **Lead Summary:** ** മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ ടൗണില്‍ ചെറുവണ്ണൂര്‍ റോഡിലേക്ക് കടന്നു വരുന്ന ഓവുചാല്‍ തകര്‍ന്നത് കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു.

## Article Content

** മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ ടൗണില്‍ ചെറുവണ്ണൂര്‍ റോഡിലേക്ക് കടന്നു വരുന്ന ഓവുചാല്‍ തകര്‍ന്നത് കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു.

ടൗണ്‍ ജംഗ്ഷനില്‍ നിന്ന് ചെറുവണ്ണൂരിലേക്ക് പോവുന്ന സ്ഥലത്തെ സ്ലാബ് തകര്‍ന്നിട്ട് മാസങ്ങളായി. മേപ്പയ്യൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഉള്‍പ്പെടെ ഒട്ടനവധി വിദ്യാര്‍ത്ഥികളും ധാരാളം യാത്രക്കാരും നടന്നു പോവുന്ന സ്ഥലമാണിത്.

മഴ ശക്തി പ്രാപിക്കുന്നതോടെ ഓവുചാലില്‍ വെള്ളം നിറഞ്ഞ് ഫുട്പാത്തിന് സമമായി വന്നാല്‍ കൂടുതല്‍ അപകടം വരാന്‍ സാധ്യത ഏറെയാണ്.

ചെറുവണ്ണൂര്‍, കീഴ്പ്പയ്യൂര്‍ എന്നിവിടങ്ങളിലേക്ക് രാത്രികാലങ്ങളില്‍ ഓട്ടോ ഉള്‍പ്പെടെ ടാക്‌സി വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ അപകടത്തില്‍പ്പെടാന്‍ സാധ്യത ഏറെയാണ്. മേപ്പയ്യൂര്‍ ടൗണില്‍ തെരുവുവിളക്കുകള്‍ കത്താത്തതും ഇവിടെ അപകടങ്ങള്‍ സംഭവിക്കുവാന്‍ ഏറെ സാധ്യത ഉണ്ട്.

പൊതുമരാമത്ത് വകുപ്പ്, പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധ പതിഞ്ഞില്ലെങ്കില്‍ വന്‍ അപകടമാണ് ഉണ്ടാവുകയെന്ന് എസ്ടിയു പേരാമ്പ്ര നിയോജക മണ്ഡലം ട്രഷറര്‍ മുജീബ് കോമത്ത് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/123205/ovuchal-slab-collapsed-in-mepayyur-town)