---
title: "പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ചു "
english_title: "The UDF members boycotted the Perambra Gram Panchayath Governing Council meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/123215/the-udf-members-boycotted-the-perambra-gram-panchayath-governing-council-meeting"
published_at: "2023-06-18T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ecf41604da_1_adq.JPG"
keywords: []
---

# പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ചു.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ചു.

പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് യുഡിഎഫ് അംഗങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി നല്‍കുവാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനൊ, സെക്രട്ടറിക്കോ കഴിയാത്ത സാഹചര്യത്തിലാണ്  പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ബോര്‍സ് മീറ്റിംഗ് യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ചത്.

യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ പേരാമ്പ്ര ടൗണിന്റെ ഹൃദയഭാഗത്ത് മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ ഇതിന്റെ തുടക്കം മുതലെ യുഡിഎഫ് ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നവെന്നും എന്നാല്‍ യുഡിഎഫ് അംഗങ്ങളുടെ ആവശ്യം മുഖവിലക്കെടുക്കാതെ പ്രസിഡന്റും ഭരണ നേതൃത്വവും മുന്നോട്ട് പോകുകയാണ് ചെയ്തതെന്നും യുഡിഎഫ് ആരോപിച്ചു.

ബ്രമ്മപുരം ഉള്‍പ്പെടെ തീപ്പിടുത്തമുണ്ടായപ്പോള്‍ യുഡിഎഫ് ഇത് അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെന്നും എന്നിട്ടും യാതൊരു സുരക്ഷാ സംവിധാനവും ഏര്‍പ്പെടുത്തിയില്ലയെന്നും അവര്‍ പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് കല്യാണമണ്ഡപത്തിന്റെ അടുക്കള ഭാഗത്ത് സ്ഥാപിച്ച സിസിടിവിയില്‍ അസമയത്ത് മൂന്ന് പേരുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത് അതും അന്വേഷണ പരിധിയില്‍പ്പെടുത്തണം.

5 ലക്ഷം രൂപ മുടക്കി വേര്‍തിരിച്ച പ്ലാസ്റ്റിക് സാധനങ്ങള്‍ സംസ്‌കരിക്കുന്ന ബേയ്‌ലിംഗ് മിഷ്യന്‍ വാങ്ങിയെങ്കിലും വൈദ്ധുത കണക്ഷന്‍ കിട്ടാത്തത് കൊണ്ടു ഇത് വരെ അത് പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിച്ചിട്ടില്ല.

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ മിഷ്യന്‍ അവിടെ വാങ്ങി വെച്ചിരുന്നു. 3 മാസമായിട്ടും വൈദ്യുത കണക്ഷന്‍ ലഭിച്ചില്ല. അതും കത്തിനശിച്ചു. അടിമുടി ദുരൂഹത നിറഞ്ഞതാണ് തീപ്പിടുത്തമെന്ന് യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. പി.കെ. രാഗേഷ്, യു.സി. ഹനീഫ, റസ്മിന തങ്കേക്കണ്ടി, സല്‍മ നന്മനക്കണ്ടി എന്നീ യുഡിഎഫ് അംഗങ്ങളാണ് യോഗം ബഹിഷ്‌കരിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/123215/the-udf-members-boycotted-the-perambra-gram-panchayath-governing-council-meeting)