---
title: "നാട്ടുമാവിന്‍ വിത്തുകള്‍ മുളപ്പിച്ചെടുക്കാന്‍ കൂത്താളി ഫാമിന് വിത്തുകള്‍ കൈമാറി "
english_title: "The seeds were handed over to Koothali Farm to germinate the native maize seeds"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/123250/the-seeds-were-handed-over-to-koothali-farm-to-germinate-the-native-maize-seeds"
published_at: "2023-06-18T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ed210e6889_1_mango.JPG"
keywords: []
---

# നാട്ടുമാവിന്‍ വിത്തുകള്‍ മുളപ്പിച്ചെടുക്കാന്‍ കൂത്താളി ഫാമിന് വിത്തുകള്‍ കൈമാറി 

> **Lead Summary:** **പേരാമ്പ്ര: **കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 'നാട്ടുമാമ്പാത' പദ്ധതിയിലേക്കുള്ള നാട്ടുമാവിന്‍ വിത്തുകള്‍ മുളപ്പിച്ചെടുക്കാനായി കൂത്താളി ഫാമിന് കൈമാറി.

## Article Content

**പേരാമ്പ്ര: **കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 'നാട്ടുമാമ്പാത' പദ്ധതിയിലേക്കുള്ള നാട്ടുമാവിന്‍ വിത്തുകള്‍ മുളപ്പിച്ചെടുക്കാനായി കൂത്താളി ഫാമിന് കൈമാറി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഷീജ ശശി, ഫാം സൂപ്രണ്ട് രമ്യ ബായിക്കാണ് വിത്തുകള്‍ കൈമാറിയത്. ജില്ലാ പഞ്ചായത്ത് ജൈവ വൈവിധ്യ സമിതി കണ്‍വീനര്‍ വടയക്കണ്ടി നാരായണന്‍, ചങ്ങരോത്ത് പഞ്ചായത്ത് അംഗം സെഡ്.എ. സല്‍മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

നീലപ്പറങ്കി, പുളിയന്‍ പറങ്കി, കുറുക്കന്‍ മാങ്ങ, ഗോ മാങ്ങ, ചുനയന്‍ തുടങ്ങി ഏഴോളം നാട്ടുമാവിന്‍ ഇനങ്ങളുടെ രണ്ടായിരത്തിലേറെ വിത്തുകള്‍ ആണ് കൈമാറിയത്. കുറ്റ്യാടി പ്രദേശത്തു നിന്നുമാണ് ഇവ ശേഖരിച്ചത്. ഇവ ആദ്യം പാകി മുളപ്പിച്ച്, പിന്നീട് സഞ്ചികളിലേക്കാക്കുകയാണ് ചെയ്യുക എന്നും ഇതിന് രണ്ടുമാസത്തോളം സമയം വേണ്ടിവരും എന്നും ഫാം സൂപ്രണ്ട് പറഞ്ഞു.

അന്യം നിന്നു പോകുന്ന നമ്മുടെ നാട്ടുമാവുകളെ സംരക്ഷിക്കാനുള്ള ജില്ലാ പഞ്ചായത്ത് പദ്ധതിയാണ് 'നാട്ടുമാമ്പാത'. റോഡുകള്‍, ജലാശയങ്ങള്‍ തുടങ്ങിയവയുടെ ഓരങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും നാട്ടുമാവുകള്‍ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുന്ന പദ്ധതിയാണ് ഇത്.

നടുവണ്ണൂര്‍ പഞ്ചായത്തിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുക. പിന്നീട് മറ്റു പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. സമാനമായ പദ്ധതികള്‍ വിവിധ പ്രദേശങ്ങളില്‍ വിവിധ സ്ഥാപനങ്ങളും സംഘടനകളും നടപ്പിലാക്കി വരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/123250/the-seeds-were-handed-over-to-koothali-farm-to-germinate-the-native-maize-seeds)