---
title: "കാരയാട് തണ്ടയില്‍താഴെ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക് "
english_title: "Three people were injured in an attack by a stray dog  Karayad Thandayil thazhe"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/123254/three-people-were-injured-in-an-attack-by-a-stray-dog-karayad-thandayil-thazhe"
published_at: "2023-06-18T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കാരയാട് തണ്ടയില്‍താഴെ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക് 

> **Lead Summary:** **പേരാമ്പ്ര**: കാരയാട് തണ്ടയില്‍താഴെ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്.

## Article Content

**പേരാമ്പ്ര**: കാരയാട് തണ്ടയില്‍താഴെ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്.

ഇന്ന് രാവിലെയാണ് പാലോട്ട് മീത്തല്‍ ബിജുവിനെയും, വണ്ണത്താന്‍കണ്ടി മീത്തല്‍ സ്‌നേഹയെയും, വണ്ണാര്‍കണ്ടി അമ്മദിനെയും നായ ആക്രമിച്ചത്.

ബിജുവിന്റെ ഇരുകാലുകള്‍ക്കും പരിക്കുണ്ട്. വീട്ടില്‍വെച്ചാണ് സ്‌നേഹയ്ക്ക് ആക്രമണം നേരിടേണ്ടിവന്നത്. വണ്ണാര്‍കണ്ടി അമ്മദിനെ വീടിനു മുന്നില്‍ വെച്ചാണ് ആക്രമിച്ചത്.

രണ്ട് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും ഒരാളെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും എത്തിച്ച് ചികിത്സ നല്‍കി.

നായയെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ നമ്പൂതിരി റോഡില്‍ വെച്ച് വാഹനം തട്ടി തെരുവുനായ ചത്തതായി നാട്ടുകാര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/123254/three-people-were-injured-in-an-attack-by-a-stray-dog-karayad-thandayil-thazhe)