---
title: "സംഘാടക സമിതി രൂപീകരണ യോഗം സംഘടിപ്പിച്ചു "
english_title: "The organizing committee organized a formation meeting at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/123262/the-organizing-committee-organized-a-formation-meeting-at-perambra"
published_at: "2023-06-18T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648edf131e2ae_1_yogam.JPG"
keywords: []
---

# സംഘാടക സമിതി രൂപീകരണ യോഗം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം ജൂലായ് 15 ന് ശനിയാഴ്ച പേരാമ്പ്രയില്‍ വെച്ച് നടക്കുന്നു. ജില്ലാ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി പേരാമ്പ്ര സിഐടിയു ഹാളില്‍ സംഘാടക സമിതി രൂപീകരണ യോഗം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം ജൂലായ് 15 ന് ശനിയാഴ്ച പേരാമ്പ്രയില്‍ വെച്ച് നടക്കുന്നു. ജില്ലാ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി പേരാമ്പ്ര സിഐടിയു ഹാളില്‍ സംഘാടക സമിതി രൂപീകരണ യോഗം സംഘടിപ്പിച്ചു.

യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്  എ.കെ. പത്മനാഭന്‍ യോഗം ഉദഘാടനം ചെയ്തു. സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗവും പേരാമ്പ്ര സഹകരണ ബേങ്ക് പ്രസിഡന്റുമായ എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു.

സിപിഐഎം ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മത്, ഏരിയാ കമ്മറ്റി അംഗവും എന്‍ആര്‍ഇജി യൂണിയന്‍ ഏരിയാ സെക്രട്ടറിയുമായ ടി.പി. കുഞ്ഞനന്തന്‍, സിഐടിയു ഏരിയാ പ്രസിഡന്റ്  ടി.കെ. ലോഹിതാക്ഷന്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എന്‍.പി. ബാബു, യൂണിയന്‍ സംസ്ഥാന നേതാക്കളായ എ. ബബിത, എ.കെ. ബാലന്‍ എന്നിവര്‍ സംസാരിച്ചു.

യൂണിയന്‍ ജില്ലാ സെക്രട്ടറി ശശികുമാര്‍ പേരാമ്പ്ര സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ പ്രസിഡന്റ്  ഒ.പി. സുധാകരന്‍ നന്ദിയും പറഞ്ഞു.

സിഐടിയു ഏരിയാ പ്രസിഡന്റ്  ടി.കെ. ലോഹിതാക്ഷന്‍ ചെയര്‍മാന്‍, യൂണിയന്‍ ജില്ലാ സെക്രട്ടറി ശശികുമാര്‍ പേരാമ്പ്ര ജനറല്‍ കണ്‍വീനര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എന്‍.പി. ബാബു ട്രഷറര്‍ എന്നിങ്ങനെ 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. വിവിധ സബ്ബ് കമ്മറ്റികളും രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/123262/the-organizing-committee-organized-a-formation-meeting-at-perambra)