---
title: "പേരാമ്പ്ര ഹൈസ്‌കൂള്‍ 1986 എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അനുമോദനയോഗം സംഘടിപ്പിച്ചു "
english_title: "Perambra High School 1986 SSLC Batch Alumni organized felicitation meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/123307/perambra-high-school-1986-sslc-batch-alumni-organized-felicitation-meeting"
published_at: "2023-06-18T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648f19a13cf87_1_anusmaranam2.JPG"
keywords: []
---

# പേരാമ്പ്ര ഹൈസ്‌കൂള്‍ 1986 എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അനുമോദനയോഗം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ഹൈസ്‌കൂള്‍ 1986 എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അനുമോദനയോഗം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ഹൈസ്‌കൂള്‍ 1986 എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അനുമോദനയോഗം സംഘടിപ്പിച്ചു.

1986 എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ വിജയികളായ മക്കള്‍ക്കും കേരള സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവ് രാജീവന്‍ മമ്മിളിയ്ക്കുള്ള ആദരവുമാണ് പേരാമ്പ്ര ഹൈസ്‌കൂള്‍ ഹാളില്‍ സംഘടിപ്പിച്ചത്.

പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ. നിഷിത ഉദ്ഘാടനം ചെയ്തു. മുഖ്യതിഥികളായി പങ്കെടുത്ത പ്രധാനധ്യാപകന്‍ പി. സുനില്‍കുമാര്‍, ബാച്ച് അംഗവും നാടക നടനുമായ രാജീവന്‍ അമയ എന്നിവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

1986 എസ്എസ്എല്‍സി ബാച്ച് ചെയര്‍മാന്‍ പി. മനോജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടി. പ്രദീപന്‍, രഘുനാഥന്‍ നല്ലാശ്ശേരി, ബുഷറ, ഷൈലജ, കെ.കെ. വിജയന്‍, അനിത, സനില, ശോഭ കല്ലോട് എന്നിവര്‍ സംസാരിച്ചു.

കണ്‍വീനര്‍ സതീഷ് നീലാംബരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ എന്‍.പി. സുധീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/123307/perambra-high-school-1986-sslc-batch-alumni-organized-felicitation-meeting)