---
title: "പ്രവാസി ക്ഷേമ പദ്ധതികള്‍ കേന്ദ്രം അട്ടിമറിക്കുന്നു; കെ. മുരളീധരന്‍"
english_title: "Center Sabotages Expatriate Welfare Schemes; K. Muralidharan at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/123445/center-sabotages-expatriate-welfare-schemes-k-muralidharan-at-perambra"
published_at: "2023-06-19T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64900b3bd3308_1_prevasi.jpg"
keywords: []
---

# പ്രവാസി ക്ഷേമ പദ്ധതികള്‍ കേന്ദ്രം അട്ടിമറിക്കുന്നു; കെ. മുരളീധരന്‍

> **Lead Summary:** ** പേരാമ്പ്ര: **നൊച്ചാട് മണ്ഡലം പ്രവാസി കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവാസി സംഗമം സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **നൊച്ചാട് മണ്ഡലം പ്രവാസി കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവാസി സംഗമം സംഘടിപ്പിച്ചു.

എംപി കെ. മുരളീധരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കാലാകാലങ്ങളിലായി കോണ്‍ഗ്രസ് സര്‍ക്കാറുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ക്ഷേമ പദ്ധതികള്‍ ഓരോന്നായി ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രവാസി ക്ഷേമ വകുപ്പ് അടച്ചുപൂട്ടലിന്റെ വക്കിലാണുള്ളതെന്നും അദേഹം പറഞ്ഞു.

റഫീക്ക് കല്ലോത്ത് അധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി. രജനി ക്ലാസ് എടുത്തു.

ഡിസിസി സെക്രട്ടറിമാരായ മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, ബ്ലോക്ക് പ്രസിഡന്റ്  കെ. മധു കൃഷ്ണന്‍, പി.എം പ്രകാശന്‍, കെ.സി ഗോപാലന്‍, ആര്‍.കെ. രാജീവ്, ഒ.പി. കുഞ്ഞബ്ദുള്ള, എ.കെ. സദറു, എം.കെ. ഫൈസല്‍, എ.വി. സന്തോഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/123445/center-sabotages-expatriate-welfare-schemes-k-muralidharan-at-perambra)