---
title: "ചോദ്യങ്ങളെ ഭയക്കുന്ന ഭരണാധികാരികള്‍ ഫാസിസത്തിന്റെ വ്യക്തക്കളാണ്; ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍"
english_title: "true vision koyilandy DCC President Adv. K Praveen Kumar commented in Keezhriyur about LDF and BJP leaders"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/123459/true-vision-koyilandy-dcc-president-adv-k-praveen-kumar-commented-in-keezhriyur-about-ldf-and-bjp-leaders"
published_at: "2023-06-19T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64900caeeeb09_DCC_LG.JPG"
keywords: []
---

# ചോദ്യങ്ങളെ ഭയക്കുന്ന ഭരണാധികാരികള്‍ ഫാസിസത്തിന്റെ വ്യക്തക്കളാണ്; ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍

> **Lead Summary:** **കീഴരിയൂര്‍:** പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുഖ്യമന്ത്രി പിണറായി വിജയനും ചോദ്യങ്ങളെ ഭയക്കുന്നുവെന്നും അത് ഫാസിസത്തിന്റെ ലക്ഷണമാണെന്നും ഡിസിസി പ്രസിഡണ്ട് അഡ്വ.കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു. കീഴരിയൂര്‍ മണ്ഡലം നൂറ്റിമുപ്പത്തിരണ്ടാം ബൂത്ത് കോണ്‍ഗ്രസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കീഴരിയൂര്‍:** പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുഖ്യമന്ത്രി പിണറായി വിജയനും ചോദ്യങ്ങളെ ഭയക്കുന്നുവെന്നും അത് ഫാസിസത്തിന്റെ ലക്ഷണമാണെന്നും ഡിസിസി പ്രസിഡണ്ട് അഡ്വ.കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു. കീഴരിയൂര്‍ മണ്ഡലം നൂറ്റിമുപ്പത്തിരണ്ടാം ബൂത്ത് കോണ്‍ഗ്രസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതി ആരോപണങ്ങള്‍ക്ക് ഉത്തരമില്ലാതെ വന്നപ്പോഴാണ് കോണ്‍ഗ്രസ് നേതാക്കളുടെ പേരിലും മാധ്യമ പ്രവര്‍ത്തകരുടെ പേരിലും കള്ളക്കേസുകള്‍ ചുമത്തുന്നതെന്നും പ്രവീണ്‍ കുമാര്‍ കൂട്ടി ചേര്‍ത്തു. ചടങ്ങില്‍ സിപിഎമ്മില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന പുണ്യ നിവാസ് നാണു, പുഷ്പ, കെ.ടി. രാധ എന്നിവരെ ഡിസിസി പ്രസിഡന്റ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

ബൂത്ത് പ്രസിഡന്റ് കെ.കെ. സത്യന്‍ അധ്യക്ഷത ചടങ്ങിന് വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍, സിയുസി സ്റ്റെയിറ്റ് കോ.ഓഡിനേറ്റര്‍ കെ.വി. ശശികുമാര്‍, ഇ.എം. മനോജ്, ചുക്കോത്ത് ബാലന്‍ നായര്‍, കെ.സി. രാജന്‍, എം.എം. രമേശന്‍, കെ.കെ. മോളി, വി.കെ. അശോകന്‍, ഉഷ മണ്ണാടി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/123459/true-vision-koyilandy-dcc-president-adv-k-praveen-kumar-commented-in-keezhriyur-about-ldf-and-bjp-leaders)