പെരുവണ്ണാമൂഴിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഇനി രുചിയും ആസ്വദിക്കാം; ബാങ്ക് റെസ്റ്റോറന്റ് പ്രവര്‍ത്തനം ആരംഭിച്ചു

പെരുവണ്ണാമൂഴിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഇനി രുചിയും ആസ്വദിക്കാം; ബാങ്ക് റെസ്റ്റോറന്റ് പ്രവര്‍ത്തനം ആരംഭിച്ചു
Nov 23, 2021 01:23 PM | By Perambra Editor

 പെരുവണ്ണാമൂഴി : ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ പെരുവണ്ണാമൂഴിയില്‍ ബാങ്ക് റെസ്റ്റോറന്റ് പ്രവര്‍ത്തനം ആരംഭിച്ചു. പെരുവണ്ണാമൂഴിയിലെ കെവൈഎല്‍പി ക്യാന്റീനില്‍ ആണ് റെസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നത്.

ടി.പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ. സുനില്‍ അധ്യക്ഷനായി. എന്‍.പി ബാബു മുഖ്യാതിഥിയായി.

കോഴിക്കോട് ജില്ലയിലെ ഒരു ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പെരുവണ്ണാമൂഴിയില്‍ നിരവധി ടൂറിസ്റ്റുകളാണ് ദിനം പ്രതി എത്തുന്നത്. പക്ഷേ പെരുവണ്ണാമൂഴിയില്‍ വരുന്ന ടൂറിസ്റ്റുകള്‍ക്ക് ഭക്ഷണം കഴിക്കാന്‍ ഉള്ള സൗകര്യം ഇല്ലാത്ത അവസ്ഥയായിരുന്നു.

റെസ്റ്റോറന്റ് ഇല്ലാതിരുന്ന സമയത്ത് സഞ്ചാരികള്‍ പുറത്ത് നിന്ന് കൊണ്ട് വരുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് കവറുകളും മറ്റും ടൂറിസ്റ്റ് കേന്ദ്രത്തില്‍ വലിച്ചെറിഞ്ഞ് പരിസരം മലിനീകരണവും സൃഷ്ടിച്ചിരുന്നു.

സഞ്ചാരികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം ഈ പ്രശ്‌നത്തിന് പരിഹാരമായിരിക്കുകയാണ്. നല്ല ഭക്ഷണം കഴിക്കാന്‍ ഉള്ള സൗകര്യത്തോടൊപ്പം പരിസരവും മലിനീകരണപ്പെടാതിരിക്കാന്‍ ബാങ്ക് റെസ്റ്റോറന്റ് വന്നതോടെ കഴിഞ്ഞിരിക്കുകയാണ്.

ചിപ്പി മനോജ്, ഇ.എം ശ്രീജിത്ത്, സി.എച്ച് ഹബി, ബിന്ദു സജി സന്നിഹിതരായി. ബാങ്ക് പ്രസിഡന്റ് പി.പി രഘുനാഥ് സ്വാഗതവും കെ.കെ ബിന്ദു നന്ദിയും പറഞ്ഞു.

Tourists arriving at Peruvannamoozhi can now enjoy the taste; Bank restaurant opened

Next TV

Related Stories
കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യാടനം

Mar 28, 2024 09:29 PM

കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യാടനം

വടകര പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ...

Read More >>
ഇടം ആര്‍ട്ട് ഗ്യാലറിയും കുട്ടികളുടെ  ചിത്ര പ്രദര്‍ശനവും ഉല്‍ഘാടനം ചെയ്തു

Mar 28, 2024 09:09 PM

ഇടം ആര്‍ട്ട് ഗ്യാലറിയും കുട്ടികളുടെ ചിത്ര പ്രദര്‍ശനവും ഉല്‍ഘാടനം ചെയ്തു

യാന്ത്രികമായ ജീവിതത്തില്‍ നൈസര്‍ഗികത തിരിച്ചു പിടിക്കാന്‍ കലാപ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന് പ്രശസ്ത കവി പി.കെ. ഗോപി...

Read More >>
പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്

Mar 28, 2024 06:14 PM

പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്

പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്...

Read More >>
ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ച് കൈരളി വിടിസി

Mar 28, 2024 05:26 PM

ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ച് കൈരളി വിടിസി

കൈരളി വൊക്കേഷണല്‍ ട്രയിനിംഗ് കോളേജ് ഇഫ്താര്‍ മീറ്റ്...

Read More >>
പയ്യോളിയില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍

Mar 28, 2024 01:54 PM

പയ്യോളിയില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍

പയ്യോളിയില്‍ അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയില്‍...

Read More >>
മേപ്പയ്യൂരില്‍ കേന്ദ്രസേനയുടെ റൂട്ട് മാര്‍ച്ച്

Mar 28, 2024 11:08 AM

മേപ്പയ്യൂരില്‍ കേന്ദ്രസേനയുടെ റൂട്ട് മാര്‍ച്ച്

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി മേപ്പയ്യൂരില്‍ കേന്ദ്രസേന റൂട്ട് മാര്‍ച്ച്...

Read More >>
Top Stories