---
title: "വായനാ ദിനത്തില്‍ എന്‍.എന്‍ നല്ലൂരിന് ആദരമൊരുക്കി സംസ്‌ക്കാര സാഹിതിയും ആവള മാനവ കലാവേദിയും "
english_title: "Samskara Sahithi and Avala Manava Kalavedi honor NN Nallur on Reading Day "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/123641/samskara-sahithi-and-avala-manava-kalavedi-honor-nn-nallur-on-reading-day"
published_at: "2023-06-20T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64914510395be_1_nnp.JPG"
keywords: []
---

# വായനാ ദിനത്തില്‍ എന്‍.എന്‍ നല്ലൂരിന് ആദരമൊരുക്കി സംസ്‌ക്കാര സാഹിതിയും ആവള മാനവ കലാവേദിയും 

> **Lead Summary:** **ആവള:** വായനാ ദിനത്തില്‍ പി.എന്‍ പണിക്കരുടെ സന്തതസഹചാരിയും ദീര്‍ഘകാലം പി.എന്‍ പണിക്കരുടെ സഹപ്രവര്‍ത്തകനും, ഗ്രന്ഥശാലസംഘം ഗ്രന്ഥശാല സംഘത്തിന്റ സ്ഥാപകരില്‍ പ്രമുഖനും പ്രഭാഷകനും നാടകനടനും ഗുരുശ്രേഷ്ഠ അവാര്‍ഡ് ജേതാവുമായ എന്‍.എന്‍ നല്ലൂരിന് ആദരമൊരുക്കി സംസ്‌ക്കാര സാഹിതിയും ആവള മാനവ കലാവേദിയും.

## Article Content

**ആവള:** വായനാ ദിനത്തില്‍ പി.എന്‍ പണിക്കരുടെ സന്തതസഹചാരിയും ദീര്‍ഘകാലം പി.എന്‍ പണിക്കരുടെ സഹപ്രവര്‍ത്തകനും, ഗ്രന്ഥശാലസംഘം ഗ്രന്ഥശാല സംഘത്തിന്റ സ്ഥാപകരില്‍ പ്രമുഖനും പ്രഭാഷകനും നാടകനടനും ഗുരുശ്രേഷ്ഠ അവാര്‍ഡ് ജേതാവുമായ എന്‍.എന്‍ നല്ലൂരിന് ആദരമൊരുക്കി സംസ്‌ക്കാര സാഹിതിയും ആവള മാനവ കലാവേദിയും.

ആവള യുപി സ്‌ക്കൂള്‍ മുന്‍ അധ്യാപകനായിരുന്ന നല്ലൂര്‍ 60 വര്‍ഷക്കാലം സാംസ്‌ക്കാരിക രംഗത്ത് നിറ സാന്നിധ്യവും കേന്‍ഫെഡിന്റെ മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. സംസ്‌ക്കാര സാഹിതി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രവര്‍ത്തകര്‍ വീട്ടിലെത്തി അദ്ദേഹത്തെ ആദരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത് പൊന്നാടയണിയിച്ച് എന്‍.എന്‍ നല്ലൂരിനെ ആദരിച്ചു. സംസ്‌ക്കാര സാഹിതി നിയോജക മണ്ഡലം ട്രഷറര്‍ എന്‍.കെ. എടക്കയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിബ്രാസ്, ഗ്രാമപഞ്ചായത്തംഗം എ. ബാലകൃഷ്ണന്‍, വി. ദാമോദരന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു.

എന്‍.എന്‍. നല്ലൂര്‍ മറുമൊഴി നല്‍കി.സംസ്‌ക്കാര സാഹിതി നിയോജക മണ്ഡലം കണ്‍വീനര്‍ വിജയന്‍ ആവള സ്വാഗതം പറഞ്ഞ ചടങ്ങിന് നളിനി നെല്ലൂര്‍ നന്ദിയും പറഞ്ഞു.

ആവള മാനവ കലാവേദിയുടെ ആഭിമുഖ്യത്തിലും വായനാ ദിനത്തില്‍ എന്‍.എന്‍ നല്ലൂരിനെ കലാവേദി പ്രവര്‍ത്തകര്‍ ആദരിച്ചു.

പി.എം. കുഞ്ഞിക്കേളപ്പന്‍, ഇ. കുഞ്ഞബ്ദുളള, കെ. അപ്പുക്കുട്ടി. പി.സി. കുഞ്ഞമ്മദ്. രാജന്‍ അരീക്കല്‍, വിജയന്‍ ആവള, പി.എം. സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/123641/samskara-sahithi-and-avala-manava-kalavedi-honor-nn-nallur-on-reading-day)