---
title: "ആലക്കാട്ട് നാരായണന്‍ നായര്‍ സേവാട്രസ്റ്റ് സേവാ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു "
english_title: "Alakat Narayanan Nair Seva Trust inaugurated the Seva activities at cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/123739/alakat-narayanan-nair-seva-trust-inaugurated-the-seva-activities-at-cheruvannur"
published_at: "2023-06-20T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64916ea00048b_1_nara.jpg"
keywords: []
---

# ആലക്കാട്ട് നാരായണന്‍ നായര്‍ സേവാട്രസ്റ്റ് സേവാ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര: **ചെറുവണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആലക്കാട്ട് നാരായണന്‍ നായര്‍ സേവാട്രസ്റ്റ് നല്‍കുന്ന സൗജന്യ സേവന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ല പ്രസിഡന്റ് വി.കെ സജീവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര: **ചെറുവണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആലക്കാട്ട് നാരായണന്‍ നായര്‍ സേവാട്രസ്റ്റ് നല്‍കുന്ന സൗജന്യ സേവന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ല പ്രസിഡന്റ് വി.കെ സജീവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മാനവ സേവ മനുഷ്യജന്മത്തിലെ പുണ്യകര്‍മ്മമാണെന്നും, പാവപ്പെട്ടവര്‍ക്ക് ആശ്രയമാവുന്ന ട്രസ്റ്റിന്റ പ്രവ്യത്തി അഭിനന്ദനാര്‍ഹമാണെന്നും അദേഹം പറഞ്ഞു.

ട്രസ്റ്റ് സെക്രട്ടറി കെ.കെ രജിഷ് അധ്യക്ഷത വഹിച്ചു. മരണ വിട്ടിലേക്ക് ആവശ്യമായ ബോഡി വാഷ് ടേബിള്‍, ലളിതമായ പരിപാടികള്‍ക്ക് ആവശ്യമായ മേശ, കസേര, ടാര്‍പ്പോളില്‍, ലൈറ്റ് തുടങ്ങിയ അത്യാവശ്വ ഉപകരണങ്ങള്‍ എന്നിവയാണ് സേവനത്തിനായി നല്‍കുന്നത്.

ചെറുവണ്ണൂരിലെ ട്രസ്റ്റ് ഓഫീസ് പരിസരത്തു നടന്ന ചടങ്ങില്‍ ഉന്നത വിജയികളായ വിദ്യാര്‍ത്ഥികളെ ആദരിച്ചു.

എം പ്രകാശന്‍, ടി.എം ഹരിദാസ്, കെ.ടി വിനോദന്‍, പറമ്പത്ത് നാരായണന്‍, എ.കെ രാമചന്ദ്രന്‍, കെ.പി ബാബു, ശ്രിഗേഷ് കുട്ടോത്ത്, കെ.പി സുനില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/123739/alakat-narayanan-nair-seva-trust-inaugurated-the-seva-activities-at-cheruvannur)