---
title: "കാസര്‍ഗോഡന്‍ കവുങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു "
english_title: "Kasargoden distributed courgette seedlings at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/123750/kasargoden-distributed-courgette-seedlings-at-koothali"
published_at: "2023-06-20T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64917b8db1c99_1_thay.jpg"
keywords: []
---

# കാസര്‍ഗോഡന്‍ കവുങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു 

> **Lead Summary:** **കൂത്താളി : **കൂത്താളി പഞ്ചായത്ത് അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് കാസര്‍ഗോഡന്‍ കവുങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു.

## Article Content

**കൂത്താളി : **കൂത്താളി പഞ്ചായത്ത് അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് കാസര്‍ഗോഡന്‍ കവുങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു.

കൂത്താളി പഞ്ചായത്ത് 13-ാം വാര്‍ഡ് അംഗം ശ്രീവിലാസ് വിനോയി കവുങ്ങിന്‍ തൈകള്‍ സീനിയര്‍ എക്ലാസ് അംഗം മഹിമാ രാഘവന്‍ നായര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ്  എം നാരായണന്‍ നായര്‍ ഐശ്വര്യ അധ്യക്ഷത വഹിച്ചു. സി.കെ ഭാസ്‌കരന്‍, കെ ശ്രീധരന്‍, പി.എന്‍.പി രാജന്‍, പ്രസന്നകുറുപ്പ് എന്നിവര്‍ സംസാരിച്ചു.

സെക്രട്ടറി ഇന്‍ചാര്‍ജ് കെ. നിഷ നന്ദിയും പറഞ്ഞു. മിതമായ നിരക്കില്‍ കവുങ്ങിന്‍ തൈകള്‍ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട് ആവശ്യക്കാര്‍ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്. ഫോണ്‍: 8156822230.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/123750/kasargoden-distributed-courgette-seedlings-at-koothali)