---
title: "പേരാമ്പ്ര പഴയ മാര്‍ക്കറ്റിന്റെ ശോചനീയ അവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്ന ആവശ്യവുമായി എസ്ടിയു പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി "
english_title: "STU Perampra Constituency Committee Demands Change in Deplorable Condition of Perampra Old Market"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/123778/stu-perampra-constituency-committee-demands-change-in-deplorable-condition-of-perampra-old-market"
published_at: "2023-06-20T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64918b68398d0_sui_LG.jpg"
keywords: []
---

# പേരാമ്പ്ര പഴയ മാര്‍ക്കറ്റിന്റെ ശോചനീയ അവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്ന ആവശ്യവുമായി എസ്ടിയു പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര പഴയ മാര്‍ക്കറ്റിന്റെ ശോചനീയ അവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്ന ആവശ്യവുമായി എസ്ടിയു പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര പഴയ മാര്‍ക്കറ്റിന്റെ ശോചനീയ അവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്ന ആവശ്യവുമായി എസ്ടിയു പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി.

പേരാമ്പ്ര പഴയ മാര്‍ക്കറ്റ് എന്നും പഴയമാര്‍ക്കറ്റ് തന്നെ. മലയോര മേഖലയില്‍ നിന്നു പോലും ആളുകള്‍ കച്ചവടത്തിനെത്തുന്ന പ്രധാന ഇടം ആണ് ഇത് എന്നാല്‍ പഴയ കാലത്തിന്റെ ഓര്‍മകള്‍ പേറി നിലം പൊത്താറായ കെട്ടിടങ്ങളും മാലിന്യകുമ്പരങ്ങളുമായാണ് എന്നും പേരാമ്പ്ര മാര്‍ക്കറ്റ് നിലകൊള്ളുന്നത്. മഴക്കാലം കുടി ആയതോടെ മാലിന്യകൂമ്പരത്തില്‍ നിന്നും പുറത്തെയ്ക്ക് ഒഴുകുന്ന വെള്ളത്തിലൂടെയാണ് കച്ചവടക്കാരും ചുമട്ട് തെഴിലാളികളും സാധനം വാങ്ങാനെത്തുന്നവരും യാത്ര ചെയ്യുന്നത്.

അശാസ്ത്രീയമായ രീതിയില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ടതും ഈ പരിസരത്ത് പച്ചക്കറി സാധനങ്ങളും മറ്റും വില്‍പ്പന നടത്തുന്നതും പലതരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുമെന്നും എസ്ടിയു ഭാരവാഹികള്‍ പറയുന്നു.

ഇന്നര്‍ മാര്‍ക്കറ്റിനകത്ത് മലിനജലം കെട്ടി നില്‍കുന്ന അവസ്ഥ ഇല്ലാതാക്കി ടൈല്‍ പതിച്ച് വൃത്തിയുള്ളതാക്കി മാറ്റണമെന്നുമാണ് എസ്ടിയുവിന്റെ ആവശ്യം. എസ്ടിയു പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ. റഹീം, ജനറല്‍ സെക്രട്ടറി അസീസ് കുന്നത്, വൈസ് പ്രസിഡന്റ് ചന്ദ്രന്‍ കല്ലൂര്‍, ട്രഷറര്‍ മുജീബ് കോമത്ത് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/123778/stu-perampra-constituency-committee-demands-change-in-deplorable-condition-of-perampra-old-market)