---
title: "യുഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു "
english_title: "UDF Perambra Constituency Committee organizes anti-corruption public evening meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/123840/udf-perambra-constituency-committee-organizes-anti-corruption-public-evening-meeting"
published_at: "2023-06-20T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491c5bb0ef79_1_ss3.jpg"
keywords: []
---

# യുഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.

പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് നടന്ന പരിപാടി ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ നടക്കുന്ന എഐ ക്യാമറ, കെ ഫോണ്‍, കോവിഡ് കാലത്തെ കൊള്ള, ലൈഫ് മിഷന്‍ പദ്ധതി തുടങ്ങിവയിലൂടെ നടത്തിയ അഴിമതി പണം എത്തുന്നത് മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്കാണെന്ന് അദേഹം പറഞ്ഞു.

അതിനുവേണ്ടിയാണ് മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ പേരില്‍ കോഴിക്കോട് കേന്ദ്രമായി പ്രസാടി എന്നപേരില്‍ കടലാസ് സ്ഥാപനം ആരംഭിച്ചതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

പിണറായി സര്‍ക്കാറിന്റെ ഭരണപരാജയവും അഴിമതിയും തുറന്ന് കാട്ടുന്നതിനും എഐ ക്യാമറ, കെ-ഫോണ്‍ ഇടപാടിലെ അഴിമതിയെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക, രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുക, മയക്ക് മരുന്ന് വ്യാപനം തടയാനും ലഹരി മാഫിയയെ അടിച്ചമര്‍ത്താനും ശക്തമായ നടപടികള്‍ സ്വീകരിക്കുക, കൃഷിയെ സംരക്ഷിക്കാനും വന്യമൃഗശല്യം തടയാനും ശക്തമായ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സ് സംഘടിപ്പിച്ചത്.

നിയോജക മണ്ഡലം ചെയര്‍മാന്‍ ടി.കെ ഇബ്രായി അധ്യക്ഷത വഹിച്ചു. സത്യന്‍ കടിയങ്ങാട്, സി.പി.എ അസീസ്, മുനീര്‍ എരവത്ത്, ഇ അശോകന്‍, രാജന്‍ മരുതേരി, ഇ.വി രാമചന്ദ്രന്‍, രാജീവ് തോമസ്, ജോസുട്ടി, പി.കെ അബ്ദുള്‍ ലത്തീഫ്, കെ. മധു കൃഷ്ണന്‍, വി.വി രാജേഷ്, ചന്ദ്രന്‍, ആര്‍.കെ മുനീര്‍, കെ.പി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/123840/udf-perambra-constituency-committee-organizes-anti-corruption-public-evening-meeting)