---
title: "മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന തുടക്കമിട്ട് ചെറുവണ്ണൂര്‍ പതിനൊന്നാം വാര്‍ഡ് "
english_title: "Cheruvannur eleventh ward has started pre-monsoon cleaning activities"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/123888/cheruvannur-eleventh-ward-has-started-pre-monsoon-cleaning-activities"
published_at: "2023-06-21T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64926c7091959_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന തുടക്കമിട്ട് ചെറുവണ്ണൂര്‍ പതിനൊന്നാം വാര്‍ഡ് 

> **Lead Summary:** **ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ആവളയുടെ കീഴില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രണ്ടാം ഘട്ട വാര്‍ഡ് എ ഡേ പ്രോഗ്രാം നടന്നു.

## Article Content

**ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ആവളയുടെ കീഴില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രണ്ടാം ഘട്ട വാര്‍ഡ് എ ഡേ പ്രോഗ്രാം നടന്നു.

പതിനൊന്നാം വാര്‍ഡ് മരുന്നോളി നാരായണന്‍ നായരുടെ വീട്ടില്‍ വെച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കണ്‍വീനര്‍ കെ.പി. അരവിന്ദാക്ഷന്‍ അധ്യക്ഷനായി.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍.കെ രാജു മഴക്കാല രോഗങ്ങളെക്കുറിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ക്ലാസെടുത്തു. വാര്‍ഡ്തല ശുചീകരണ പ്രവര്‍ത്തനത്തിന് ജെ.എച്ച്.ഐ. മാരായ അബ്ദുള്‍ ഹമീദ്, മുഹമ്മദ് ഷരീഫ്, ജെ.പി.എച്ച്.എന്‍ ശൈലജ, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇരുപത് സ്‌ക്വാഡുകള്‍ തിരിച്ച് നടത്തിയ ഉറവിട നശീകരണ പ്രവര്‍ത്തനത്തില്‍ ആര്‍ആര്‍ടി മെമ്പര്‍മാര്‍, സിഡിഎസ്, എഡിഎസ്, മാറ്റുമാര്‍,ആരോഗ്യ സേന വളണ്ടിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍,എന്‍ആര്‍ഇജിഎസ് വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

പരിപാടിക്ക് ജെ.എച്ച്.ഐ. അബ്ദുള്‍ ഹമീദ് സ്വാഗതവും ആശാ വര്‍ക്കര്‍ കെ.എം ഭാര്‍ഗവി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/123888/cheruvannur-eleventh-ward-has-started-pre-monsoon-cleaning-activities)