---
title: "വായനയ്ക്ക് പ്രായം ഒരു തടസ്സമേയല്ല; വായനയിലൂടെ ലോകത്തെ അറിഞ്ഞ് രാധാമ്മ "
english_title: "Age is not a barrier to reading; Radhamma knows the world through reading"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/123893/age-is-not-a-barrier-to-reading-radhamma-knows-the-world-through-reading"
published_at: "2023-06-21T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64927305acd85_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# വായനയ്ക്ക് പ്രായം ഒരു തടസ്സമേയല്ല; വായനയിലൂടെ ലോകത്തെ അറിഞ്ഞ് രാധാമ്മ 

> **Lead Summary:** ** ചെറുവണ്ണൂര്‍: **ഗ്രാമത്തില്‍ ജീവിക്കുന്ന ഒരു സാധാരണ വീട്ടമ്മയ്ക്ക് ലോകത്തെ അറിയണം. പല കാലങ്ങളിലൂടെ സഞ്ചരിക്കണം. അനുഭവങ്ങളുടെ വൈവിധ്യങ്ങളെ തൊട്ടറിയണം അതിനെന്താണ് മാര്‍ഗ്ഗം? രാധാമ്മയ്ക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല.

## Article Content

** ചെറുവണ്ണൂര്‍: **ഗ്രാമത്തില്‍ ജീവിക്കുന്ന ഒരു സാധാരണ വീട്ടമ്മയ്ക്ക് ലോകത്തെ അറിയണം. പല കാലങ്ങളിലൂടെ സഞ്ചരിക്കണം. അനുഭവങ്ങളുടെ വൈവിധ്യങ്ങളെ തൊട്ടറിയണം അതിനെന്താണ് മാര്‍ഗ്ഗം? രാധാമ്മയ്ക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല.

വായന അതിലൂടെ ലോകത്തെ അറിയണം. പുസ്തകങ്ങളിലൂടെയുള്ള നിരന്തര സഞ്ചാരമാണ് രാധാമ്മയുടെ ജീവിതം. അതിന് സമയമോ സ്ഥലമോ ഒന്നും തടസമേയല്ല.

വായിക്കുക എന്നത് ജീവിത ദൗത്യമായി കൊണ്ടു നടക്കുകയാണവര്‍. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ രാധാമ്മ ലോകത്തിലെ വ്യത്യസ്തമായ അനുഭവങ്ങളിലൂടെ അതിവേഗം സഞ്ചരിച്ചു കൊണ്ടേയിരിക്കുകയാണ്.

ഒരു പക്ഷേ അധികമാര്‍ക്കും സാധ്യമാകാത്തതിനെ സാധിച്ചെടുക്കാനുള്ള പരിശ്രമമാണത്. ഏറെ പ്രായമായിട്ടും സമീപത്തുള്ള ഗ്രന്ഥാലയത്തിലേക്ക് നിരന്തരം വരികയും കൈ നിറയെ പുസ്തകങ്ങളുമായി തിരിച്ചു പോകുകയും അതൊക്കെ വായിച്ച് തീര്‍ക്കുകയും ചെയ്യുക എന്നത് ഈ പ്രായത്തില്‍ അത്ഭുതകരം തന്നെയാണ്.

പക്ഷേ രാധമ്മയെ സംബന്ധിച്ച് അവരുടെ ദിനചര്യയാണത്. നിരവധി പുസ്തകങ്ങള്‍ വായിച്ചു തീര്‍ത്തിട്ടുണ്ട്. ഇനിയും ഒരുപാട് പുസ്തകങ്ങള്‍ വായിച്ചു തീര്‍ക്കഒകയാണ് രാധമ്മയുടെ ലക്ഷ്യം.

ഒപ്പം ലോകത്തെ അറിയലും. വായനാപക്ഷാചരണത്തിന്റെ ഭാഗമായി നിരപ്പം സത്യന്‍ ഗ്രന്ഥാലയം നിരപ്പത്തിന്മേല്‍ രാധാമ്മയെ പൊന്നാടയും മൊമന്റോയും നല്‍കി ആദരിച്ചു.

പരിപാടിയില്‍ പ്രശസ്ത കവയത്രിയും അദ്ധ്യാപികയുമായ കെ.പി സീന വായനാദിന സന്ദേശം നല്‍കുകയും രാധമ്മയ്ക്ക് പുസ്തകങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു.

പ്രായത്തിന്റെ അവശതകള്‍ വായനയ്ക്ക് യാതൊരു തരത്തിലും തടസ്സമാകുന്നില്ലെന്നും ഒരു പുതിയ ഉണര്‍വ്വ് കൈവന്നതായും രാധമ്മ പറഞ്ഞു.

ചടങ്ങില്‍ ആംസിസ് മുഹമ്മദ്, ശ്രീജിത്ത് പി, ശ്രീധരന്‍, പി.സി പ്രേമന്‍, പി.പി നാരായണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വി സുധീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സതീഷ് കെ.യം സ്വാഗതവും പ്രമോദ് മച്ചലത്ത് നന്ദിയൂം പറഞ്ഞു.

ഗ്രസ്ഥാലയം വീടുകളിലേക്ക് എന്ന പരിപാടിയുടെ ആദ്യ പുസ്തക വിതരണം സന്ധ്യാ ശ്രീജിത്തിന് പുസ്തകം നല്‍കികൊണ്ട് പി ദിനേശന്‍ നിര്‍വ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/123893/age-is-not-a-barrier-to-reading-radhamma-knows-the-world-through-reading)