---
title: "ഒലീവ് പബ്‌ളിക് സ്‌കൂള്‍ അധികൃതര്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി "
english_title: "Officials of Olive Public School received awards from Kerala Governor Arif Mohammad Khan at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/123969/officials-of-olive-public-school-received-awards-from-kerala-governor-arif-mohammad-khan-at-perambra"
published_at: "2023-06-21T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492b15dbfeb3_1_olive.jpg"
keywords: []
---

# ഒലീവ് പബ്‌ളിക് സ്‌കൂള്‍ അധികൃതര്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി 

> **Lead Summary:** **പേരാമ്പ്ര :** ഒലീവ് പബ്‌ളിക് സ്‌കൂള്‍ അധികൃതര്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.

## Article Content

**പേരാമ്പ്ര :** ഒലീവ് പബ്‌ളിക് സ്‌കൂള്‍ അധികൃതര്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.

ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സിന്റെ വിദ്യാര്‍ത്ഥികള്‍ക്കുള്ള രാജ്യ പുരസ്‌കാര്‍ അവാര്‍ഡ്, ട്രെയിനര്‍ക്കുള്ള മെഡല്‍ ഓഫ് മെഡല്‍ ഓഫ് മെറിറ്റ് അവാര്‍ഡ്, പ്രിന്‍സിപ്പല്‍മാര്‍ക്കുള്ള അച്ചീവ്‌മെന്റ്  അവാര്‍ഡ് എന്നിവയാണ് ലഭിച്ചത്.

പ്രിന്‍സില്‍ കെ.വി ജോര്‍ജ്, സ്‌കൗട്ട് അയ്മന്‍ സിയാദ്, ഗൈഡ് ആനിയ ഐഷ, സ്‌കൂള്‍ അധ്യാപികയും സ്റ്റേറ്റ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് കമ്മീഷണറുമായ മിനി ചന്ദ്രന്‍, സ്‌കൗട്ട് ക്യാപ്റ്റന്‍ ഓ.സി. ലീന എന്നിവര്‍ കേരള ഗവര്‍ണറില്‍ നിന്നും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

എറണാകുളം ശ്രീശാരദാ വിദ്യാലയത്തില്‍ ഹിന്ദുസ്ഥാന്‍ സ്‌കാട്ട് ഏന്‍ഡ് ഗൈഡ്‌സ് സ്റ്റേറ്റ് കേരള അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ചാണ് അവാര്‍ഡ് നല്‍കിയത്.

തുടര്‍ച്ചയായി മൂന്നാം തവണയാണ് ഒലീവ് പബ്‌ളിക് സ്‌കൂള്‍ അവാര്‍ഡിന് അര്‍ഹത നേടുന്നത്.

2019 - 20 വര്‍ഷത്തില്‍ സംസ്ഥാനത്തെ മികച്ച ഗൈഡ് യൂണിറ്റ് അവാര്‍ഡും, വിവിധ മേഖലയിലെ പ്രവര്‍ത്തന മേഖലയിലെ സംസ്ഥാന ദേശീയ അവാര്‍ഡും മിനിചന്ദ്രനെ തേടിയെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/123969/officials-of-olive-public-school-received-awards-from-kerala-governor-arif-mohammad-khan-at-perambra)